ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഒരാവശ്യവുമായി ഡൽഹി സ്വദേശി ശില്പി തിവാരി ട്വീറ്റ് ചെയ്തപ്പോൾ അത് ഒരു തമാശയായേ കരുതിയിരുന്നുള്ളൂ. എന്നാൽ ശിൽപയെ ഞെട്ടിച്ച് ആ സമ്മാനം ഒറ്റ ദിവസത്തിനുള്ളിൽ ശിൽപയ്ക്ക് ലഭിച്ചു. മറ്റൊന്നുമല്ല കോയമ്പത്തൂരിൽ സദ് ഗുരുവിനൊപ്പം പങ്കെടുത്ത ആദിയോഗിയുടെ പ്രതിമ അനാശ്ചാദന ചടങ്ങിൽ മോഡി ധരിച്ചിരുന്ന ഷാൾ ആയിരുന്നു ആ സമ്മാനം.
I WANT that stole of @narendramodi!! pic.twitter.com/fGywtkAFXC
— shilpi tewari (@shilpitewari) February 24, 2017
ശിൽപയുടെ ട്വീറ്റിന്റെ പ്രിന്റൗട്ടില്‍ പ്രധാനമന്ത്രിയുടെ കൈയൊപ്പോടെയാണ് ഷാള്‍ ഇവരുടെ വീട്ടിലെത്തിയത്. ദിവസവും അനേകം മൈലുകള്‍ സഞ്ചരിക്കുന്ന, ആധുനിക ഇന്ത്യയുടെ കര്മയോഗിയില് നിന്ന ലഭിച്ച അനുഗ്രഹത്തില്‍ ഏറെ സന്തോഷമുണ്ടെന്ന കുറിപ്പോടെയാണ് ശില്പിയുടെ ട്വീറ്റ്. ശില്പിയുടെ ട്വീറ്റിന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. സോഷ്യൽ ആക്ടിവിസ്റ്റായ ശിൽപയുടെ അക്കൗണ്ട് വെരിഫൈഡ് ആണ്.
Overwhelmed to receive blessings of Adiyogi from modern India’s Karmayogi, PM @narendramodi, who is covering miles daily yet hears us all! ? pic.twitter.com/QoT2pF6kK7
— shilpi tewari (@shilpitewari) February 25, 2017
Post Your Comments