പാലക്കാട്: പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു മരിച്ച സംഭവത്തില്‍ പല ദുരൂഹതകളും നിഴലിക്കുന്ന സാഹചര്യത്തില്‍ മറ്റൊരു വിദ്യാര്‍ത്ഥിയുടെ കേസ് കൂടി പുറത്തുവരികയാണ്. ജിഷ്ണു കേസില്‍ പ്രതിയായ കോളേജ് ചെയര്മാന് പി കൃഷ്ണദാസിനെതിരെ തന്നെയാണ് അടുത്ത കേസും വന്നിരിക്കുന്നത്.
കോളേജിലെ എല്‍എല്‍ബി വിദ്യാര്‍ഥിയായിരുന്ന ഷഹീറാണ് ചെയര്‍മാനെതിരെ രംഗത്തെത്തിയിരുന്നത്. വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു എന്ന പരാതിയിലാണ് കേസ്. പഴയന്നൂര്‍ പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജിഷ്ണുവിന്റെ കേസില്‍ കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ കേസ് എത്തിയിരിക്കുന്നത്.
Post Your Comments