CinemaInternational

ടൈറ്റാനിക് നടന്‍ പാക്‌സ്ടണ്‍ വിടവാങ്ങി

ലോസ് ആഞ്ചല്‍സ്: ടൈറ്റാനിക് അടക്കം പ്രമുഖ ചിത്രങ്ങളിലെ സാന്നിധ്യവും പ്രശസ്ത ഹോളിവുഡ് നടനും സംവിധായകനുമായ ബില്‍ പാക്‌സ്ടണ്‍ അന്തരിച്ചു. 61 വയസായിരുന്നു. ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് മരണത്തിനിടയാക്കിയതെന്ന് കുടുംബം അറിയിച്ചു.

ടൈറ്റാനിക് കൂടാതെ അപ്പോളോ 13 എന്ന ചിത്രത്തിലെ വേഷവും അദ്ദേഹത്തിന് ലോകമെങ്ങും ആരാധകരെ നേടിക്കൊടുത്തു. നിരവധി ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിച്ച് ഏറെ ജനപ്രിയനായ അദ്ദേഹം മൂന്നുവട്ടം ഗ്ലോബല്‍ ഗ്ലോബ് പുരസ്‌കാരം നേടിയിട്ടുണ്ട്.

ദ ടെര്‍മിനേറ്റര്‍, എലിയന്‍സ്, പ്രഡേറ്റര്‍, ട്രൂ ലൈസ്, ട്വിസ്റ്റര്‍ എന്നീ ചിത്രങ്ങളിലും അദ്ദേഹം ശ്രദ്ധേയമായ പ്രകടനം നടത്തി.

shortlink

Post Your Comments


Back to top button