NewsInternational

ജയില്‍പുള്ളികളുമായി പോയ ബസിനു നേരെ ആക്രമണം :അധോലോക നേതാവ് കൊല്ലപ്പെട്ടു

ജയില്‍പ്പുള്ളികളുമായി പോയ ബസിനുനേരെയുണ്ടായ ആക്രമണത്തില്‍ അധോലോക നേതാവ് ഉള്‍പ്പെടെ ഏഴു പേര്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്കു പരുക്കേറ്റു. തെക്കു പടിഞ്ഞാറന്‍ ശ്രീലങ്കയിലാണ് സംഭവം. കളുതര ജയിലില്‍നിന്ന് കോടതിയിലേക്കു കൊണ്ടുവരികയായിരുന്ന പ്രതികളുടെ നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. കളുതരയിലെ നഗഹ ജംക്ഷനില്‍വച്ചായിരുന്നു ആക്രമണം. മരിച്ചവരില്‍ കൊടുംകുറ്റവാളിയും അധോലോക നേതാവുമായ അരുണ ദാമിത് ഉദയാംഗയും (സമയന്‍) ഉള്‍പ്പെട്ടിട്ടുണ്ട്. ജയില്‍ ഉദ്യോഗസ്ഥരായ രണ്ടുപേരും കൊല്ലപ്പെട്ടു. രണ്ട് ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button