ആലപ്പുഴ:എൽ ഡി എഫ് സർക്കാരിനെതിരെ ആരോപണവുമായി എ ഐ ടി യു സി. ഈ സർക്കാരിനെ അധികാരത്തിലേറ്റാൻ വലിയ പങ്കു വഹിച്ച അടിസ്ഥാന തൊഴിലാളികൾ എല്ലാ മേഖലയിലും അസംതൃപ്തരാണെന്ന് എ ഐ ടി യു സി ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ആരോപിച്ചു.കശുവണ്ടി തൊഴിലാളികളും, തൊഴിലുറപ്പു തൊഴിലാളികളും കെ എസ് ആർ ടി സി ജീവനക്കാരും എല്ലാം വിവിധ അധികാര കേന്ദ്രങ്ങളിലേക്ക് തങ്ങളുടെ ആവശ്യങ്ങൾക്കായി ജാഥയും മാർച്ചും നടത്തിക്കൊണ്ടിരിക്കുന്നു. കർഷക തൊഴിലാളികളും മാർച്ച മൂന്നാം തീയതി സെക്രട്ടറിയേറ്റ് മാർച്ച് നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഈ സമരമുറകളെല്ലാം തൊഴിലാളികൾ സർക്കാരിലർപ്പിച്ച വിശ്വാസം തകരുന്നതിന്റെ തെളിവാണെന്ന് അദ്ദേഹം ആരോപിച്ചു.
Post Your Comments