ഭോപ്പാല്‍ : മധ്യപ്രദേശിലെ ഗുമാര ഗ്രാമവാസികള്‍ ഒരു വിവാഹത്തിന്റെ സന്തോഷത്തിലാണ്, കാരണം ഇവിടെ നാല്‍പ്പത് വര്‍ഷത്തിന് ശേഷമാണ് ഒരു വിവാഹം നടക്കുന്നത്. പെണ്‍ഭ്രൂണഹത്യയ്ക്ക് കുപ്രസിദ്ധമായ ഗുമാരയില്‍ കെട്ടിച്ച് വിടാന്‍ പെണ്‍കുട്ടികളില്ലായിരുന്നു. ഗര്‍ഭസ്ഥശിശു പെണ്‍കുട്ടിയാണെന്നറിഞ്ഞാല്‍ ഗര്‍ഭത്തില്‍ വച്ച് തന്നെ അതിനെ നശിപ്പിച്ച് കളയുകയോ ജനിച്ച ഉടന്‍ തന്നെ കൊല്ലുകയോ ചെയ്യുന്നതാണ് ഗുമാര ഗ്രാമവാസികളുടെ പതിവ്. ഗ്രാമവാസികളുടെ പെണ്‍വിരോധത്തെ അതിജീവിച്ച് ജനിച്ച ആരതി ഗുര്‍ജാറിന്റെ വിവാഹമാണ് നടക്കാന്‍ പോകുന്നത്. പതിനെട്ടുകാരിയായ ആരതിയുടെ വിവാഹം ഈ വര്‍ഷം ഡിസംബറില്‍ നടക്കും.
മാര്‍ച്ചില്‍ നടക്കാനിരുന്ന വിവാഹം പന്ത്രണ്ടാം ക്ലാസിലെ പരീക്ഷയെ തുടര്‍ന്ന് ഡിസംബറിലേക്ക് മാറ്റുകയായിരുന്നു. ഗ്രാമത്തില്‍ നിന്നുള്ള മറ്റൊരു പെണ്‍കുട്ടിയായ രചനയുടെ വിവാഹവും ഈ വര്‍ഷം നടക്കും. ഡോക്ടറാകണമെന്നാണ് ആരതിയുടെ ആഗ്രഹം. വിവാഹശേഷവും പഠനം തുടരുമെന്ന് ആരതി വ്യക്തമാക്കി.
പെണ്‍കുട്ടികളെ അശുഭവും ബാധ്യതയുമായാണ് ഗ്രാമവാസികള്‍ കാണുന്നതെന്ന് ഗ്രാമത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ പറഞ്ഞു. പെണ്‍കുട്ടി ജനിച്ചാല്‍ പാലും ചുണ്ണാമ്പും പുകയിലയും നല്‍കിയാണ് കൊല്ലുന്നത്. ഭ്രൂണഹത്യയ്‌ക്കെതിരായ നിയമം ശക്തമാക്കിയതും ഗ്രാമവാസികളുടെ മനോഭാവം മാറിയതും ഇപ്പോള്‍ പെണ്‍ ഭ്രൂണഹത്യാ നിരക്കില്‍ കുറവ് വരുത്തിയിട്ടുണ്ട്. 1995ല്‍ ഗ്രാമത്തിലെ സ്ത്രീ-പുരുഷ അനുപാതം 10:0 ആയിരുന്നത് 2011ല്‍ 10:7 ആയി ഉയര്‍ന്നിട്ടുണ്ട്്.
Post Your Comments