Kerala

നിരാഹാരത്തിനു വേറിട്ടൊരു ശൈലിയുമായി ഒരു ഭക്തന്‍; ദേവസ്വം ബോര്‍ഡ് ആസ്ഥാനം തന്നെ തെരഞ്ഞെടുത്തു

 

കൊട്ടാരക്കര: ക്ഷേത്രസംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങളുയര്‍ത്തി ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ഭക്തന്റെ നിരാഹാരം. കൊട്ടാരക്കര കിഴക്കേക്കര മംഗല്യയില്‍ രാജശേഖരന്‍ നായരാണ് കൊട്ടാരക്കാര ഗണപതിക്ഷേത്രവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് നിരാഹാരമിരുന്നത്. ഹൈക്കോടതി ഉത്തരവ് അനുസരിച്ചുള്ള കമ്പ്യൂട്ടര്‍ ബില്ലിങ് നടപ്പാക്കുക, കാണിക്കവഞ്ചി എണ്ണുന്നിടത്ത് ക്യാമറ സ്ഥാപിക്കകു, സ്വര്‍ണ ഉരുപ്പടികളുടെ തൂക്കം അളക്കാന്‍ ത്രാസ് ഏര്‍പ്പെടുത്തുക, മാലിന്യശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുക തുടങ്ങിയവയായിരുന്നു പ്രധാന ആവശ്യങ്ങള്‍. എല്ലാ ആവശ്യങ്ങളിലും നടപടി ഉണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് അംഗങ്ങളും ഉദ്യോഗസ്ഥരും ഉറപ്പുനല്‍കിയതോടെ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍ നല്‍കിയ നാരങ്ങാനീര് കുടിച്ച് ഉപവാസം അവസാനിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button