താനെ : ഇന്ന് നടക്കേണ്ടിയിരുന്ന സൈനിക റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പരീക്ഷാ പേപ്പര്‍ ചോര്‍ന്നു. പരീക്ഷാ പേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ 18 പേരെ താനെ ക്രൈംബാഞ്ച് അറസ്റ്റു ചെയ്തു. മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളില്‍ നിന്നാണ് അറസ്റ്റ്. ഇത് കൂടാതെ 250 വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
നാസിക്, മഹാരാഷ്ട്ര, പൂനെ, നാഗ്പൂര്‍ എന്നിവിടങ്ങളിലും റെയ്ഡുകള്‍ നടന്നു. താനെയിലെ ചിലയിടങ്ങളില്‍ ഇരുന്ന വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്. വിദ്യാര്‍ത്ഥികളില്‍ നിന്ന് രണ്ടു ലക്ഷം രൂപ വീതം വാങ്ങിയ ശേഷമാണ് പേപ്പറുകള്‍ നല്‍കിയത്. വിവിധ കോച്ചിംഗ് സെന്ററുകള്‍ നടത്തുന്നവരാണ് വിദ്യാര്‍ത്ഥികള്‍ക്ക് പേപ്പറുകള്‍ കൈമാറിയത്. സൈന്യത്തില്‍ ജോലി ചെയ്യുന്ന ചിലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഉത്തരങ്ങള്‍ പേപ്പറില്‍ എഴുതിയതായും അന്വേഷണത്തില്‍ കണ്ടെത്തി.
Post Your Comments