ജൂലൈയില്‍ അഞ്ചുവര്‍ഷം തികയുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പിന്‍ഗാമി ആര്? ബി.ജെ.പി ആസ്ഥാനത്ത് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്. വിദേശകാര്യമന്ത്രി സുഷമാ സ്വരാജും മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളീ മനോഹര്‍ ജോഷിയുമാണ് ബി.ജെ.പിയുടെ ലിസ്റ്റില്‍ മുന്‍നിരയിലുള്ളത്. ഇതുസംബന്ധിച്ച് ബി.ജെ.പി നേതൃത്വം ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തി. ഇരുവര്‍ക്കും പുറമേ ലോകസഭാ സ്പീക്കര്‍ സുമിത്രാ മഹാജനും ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി മുര്‍മുവും പരിഗണിക്കപ്പെടുന്നുണ്ട്. ഇപ്പോള്‍ നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം ബി.ജെ.പിയുടെ പ്രതിനിധിയെ സംബന്ധിച്ച് തീരുമാനമാകും. സംസ്ഥാന നിയമസഭകളില്‍നിന്നുള്ള 4120 എം.എല്‍.എമാരും ലോകസഭയിലെയും രാജ്യസഭയിലെയും 776അംഗങ്ങളും ചേര്‍ന്നാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്.
Post Your Comments