NewsInternational

ഐഎസില്‍ ചേരാന്‍ അഫ്ഗാനില്‍ പോയ മലയാളികളില്‍ ഒരാള്‍ കൊല്ലപ്പെട്ടു

കാസര്‍ഗോഡ്: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ പോയ മലയാളി സംഘത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കാസര്‍ഗോഡ് പടന്ന സ്വദേശി ഹഫീസുദ്ദീന്‍ ഡ്രോണ്‍ ആക്രമണത്തില്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടെന്ന് സംഘത്തിലുള്ള മറ്റൊരു മലയാളിയായ അഷ്‌വാക്ക് അറിയിച്ചുവെന്ന് ഹഫീസുദ്ദീന്റെ ബന്ധുക്കള്‍ പറഞ്ഞു.

ഒരു വര്‍ഷം മുന്‍പാണ് 17 അംഗ മലയാളി സംഘം ഐഎസില്‍ ചേരാനായി വിവിധ സംഘങ്ങളായി അഫ്ഗാനിസ്ഥാനിലേക്ക് പോയത്. ഈ സംഭവത്തെക്കുറിച്ച് എന്‍ഐഎ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. സിറിയയിലേക്കും ഇറാക്കിലേക്കുമുള്ള ഐഎസ് ഭീകരരുടെ പരിശീലന ക്യാമ്പില്‍ തങ്ങള്‍ സേവനം ചെയ്യുകയാണെന്നാണ് മലയാളികള്‍ നാട്ടിലെ ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്. ഈ സംഘം സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെ നാട്ടിലെ ബന്ധുക്കളുമായി വിവരം കൈമാറുന്നത്. ഇത്തരത്തില്‍ കഴിഞ്ഞദിവസം വന്ന ടെലിഗ്രാം സന്ദേശത്തിലാണ് ഹഫീസുദ്ദീന്‍ കൊല്ലപ്പെട്ട വിവരം പടന്ന സ്വദേശിയായ സംഘാംഗം അറിയിച്ചത്. മൃതദേഹം അഫ്ഗാനിസ്ഥാനില്‍ ഖബറടക്കിയെന്നും സുഹൃത്ത് അറഇയിച്ചിട്ടുണ്ട്.

അതേസമയം, സംഘത്തിലെ ഒരാള്‍ കൊല്ലപ്പെട്ടത് സംബന്ധിച്ച വിവരമൊന്നും എന്‍ഐഎയില്‍ നിന്നും പോലീസില്‍ നിന്നും ബന്ധുക്കള്‍ക്ക് കിട്ടിയിട്ടില്ല.

അഫ്ഗാനിസ്ഥാനിലേക്ക് പോയ മലയാളികള്‍ പലരും കുടുംബസമേതമാണ് പോയിട്ടുള്ളത്. ഈ സംഘത്തില്‍പ്പെട്ട ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഡ്രോണ്‍ ആക്രമണത്ില്‍ കൊല്ലപ്പെട്ട ഹഫീസുദ്ദീന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button