തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം വന്‍ തീപിടിത്തം. ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്ക് സമീപമാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ പുരാവസ്തു വകുപ്പിന്റെ മൂന്ന് ഓഫീസുകളും പോസ്റ്റ് ഓഫീസും കത്തിയമര്‍ന്നു. അഞ്ചിലേറെ ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തി തീ നിയന്ത്രണവിധേയമാക്കുന്നതിനുള്ള ശ്രമത്തിലാണ്. എന്നാല്‍ സ്ഥലത്ത് ഇപ്പോഴും അപകട സാധ്യത നിലവനില്‍ക്കുന്നുവെന്നും വിവരങ്ങള്‍ ഉണ്ട്. കെട്ടിടത്തിനു സമീപം ചവറിനു തീയിട്ടിരുന്നുവെന്നും അതില്‍ നിന്നാണ് തീ പടര്‍ന്നതെന്നുമാണ് പ്രാഥമിക വിവരം. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ക്ഷേത്ര സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്ന കമാന്‍ഡോകളില്‍ ഒരാള്‍ക്കു പരിക്കേറ്റു.
Post Your Comments