Kerala

ഒടുവില്‍ ഒരു ഡി.സി.സി പ്രസിഡന്റ് സ്വര്‍ണകടത്തിലും പ്രതി; അറസ്റ്റ് ചെയ്തു, പ്രസിഡന്റ് സ്ഥാനവും പോയി

സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാവിന് ഡി.സി.സി പ്രസിഡന്റ് സ്ഥാനം നഷ്ടമായി. തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗുഡ്‌ലക് രാജേന്ദ്രന്‍ എന്നറിയപ്പെടുന്ന എസ്.രാജേന്ദ്രനെയാണ് പദവിയില്‍നിന്നും നീക്കിയത്. രാജേന്ദ്രനെയും ഡ്രൈവര്‍ കെ.ഗാന്ധിയെയും രണ്ടുദിവസം മുന്‍പ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സ് കസ്റ്റഡിയിലെടുത്തിരുന്നു. ശ്രീലങ്കയില്‍നിന്നും അനധികൃതമായി കടത്തിക്കൊണ്ടുവന്ന 58കോടിയുടെ 11.9 കിലോ സ്വര്‍ണകട്ടിയുമായാണ് ഇവര്‍ അറസ്റ്റിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button