തൃശൂര്‍: മൂന്നു മക്കളെയും ഭാര്യയെയും കൊലപ്പെടുത്തി കുടുംബനാഥന് ആത്മഹത്യ ചെയ്തു. തൃശൂര്‍ കേച്ചേരിയിലാണ് സംഭവം. മഴുവഞ്ചേരി സ്വദേശി ജോണിയും ഭാര്യയും മൂന്നു മക്കളുമാണ് മരിച്ചത്. ജോണി(48), ഭാര്യ സോമ(35), മക്കളായ ആഷ്ലി(11), ആന്‍സണ്‍(9), ആന്മരിയ(7) എന്നിവരാണ് മരിച്ചതെന്നു പോലീസ് അറിയിച്ചു.
ജോണിയെ വിഷം ഉള്ളില്‍ച്ചെന്നു മരിച്ചനിലയിലാണ് കണ്ടെത്തിയത്. മറ്റു നാലുപേരുടെ മൃതദേഹങ്ങള്‍ കഴുത്തറത്തു കൊലപ്പെടുത്തിയ നിലയിലായിരുന്നു. ഭാര്യയെയും മൂന്നുമക്കളെയും കൊലപ്പെടുത്തിയശേഷം ജോണി ജീവനൊടുക്കിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിക്കുന്ന സൂചന. കോഴിക്കോട് സ്വദേശിയാണ് ജോണി, കുറച്ചുകാലമായി മഴുവഞ്ചേരിയില്‍ സ്റ്റേഷനറി കട നടത്തുകയായിരുന്നു. കട തുറക്കാതിരുന്നതിനെ തുടര്‍ന്നു പരിസരവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സാന്പത്തിക ബാധ്യതയാണ് മരണത്തിനു പിന്നിലെന്നു കരുതുന്നതായി പോലീസ് സൂചന നല്കി
Post Your Comments