അരിസോണ : ആപ്പിള്‍ ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക എന്ന പേരില്‍, ഐഫോണ്‍ 7 പ്ലസിന് തീപിടിച്ച് കത്തുന്ന വീഡിയോയാണ് ട്വിറ്ററില്‍ വൈറലാകുന്നു. അരിസോണ സ്വദേശിനിയായ യുവതിയുടെ ഐഫോണാണ് കത്തിനശിച്ചത്. വീഡിയോ വൈറലായതോടെ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ആപ്പിള്‍ തീരുമാനിച്ചിട്ടുണ്ട്. തന്റെ ഫോണിന് ഇതിന് മുന്‍പും ചില പ്രശ്നങ്ങള്‍ ഉണ്ടെന്ന് ആരോപിച്ച് ബ്രിയാന ഒലീവിയ എന്ന യുവതി ആപ്പിള്‍ സ്റ്റോറിനെ സമീപിച്ചിരുന്നു. എന്നാല്‍ ഫോണിന് പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ലെന്നാണ് സ്റ്റോറില്‍ നിന്ന് നല്‍കിയ മറുപടി. തുടര്‍ന്ന് വീട്ടിലെത്തിയ ശേഷമാണ് ഫോണില്‍ നിന്ന് പുകയുയരുന്നത് ബ്രിയാനയുടെ ശ്രദ്ധയില്‍പ്പെട്ടത്.
പിന്നീട് ഫോണ്‍ പൊട്ടിത്തെറിച്ചതോടെ ബ്രിയാന ഫോണ്‍ വാഷ്ബേസിനില്‍ ഉപേക്ഷിക്കുകയായിരുന്നു. യുവതിയോടൊപ്പമുണ്ടായിരുന്ന സുഹൃത്താണ് ഫോണ്‍ കത്തുന്നതിന്റെ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതോടെ ഒട്ടേറ പേര്‍ ആപ്പിളിനെതിരെ പരാതിയുമായി രംഗത്തെത്തുകയും ചെയ്തു. വീഡിയോ വിവാദമായതോടെയാണ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ആപ്പിള്‍ തീരുമാനിച്ചത്. വിശദമായ പരിശോധനയ്ക്കായി ബ്രിയാനയുടെ കത്തിനശിച്ച ഫോണ്‍ ആപ്പിള്‍ അധികൃതര്‍ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments