Kerala

അത്തരം കഥാപാത്രങ്ങള്‍ ചെയ്തതിന് മാപ്പ് കൊച്ചി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പൃഥ്വിരാജ് തുറന്നുപറയുന്നു

 

കൊച്ചിയില്‍ അതിക്രമത്തിനിരയായ നടി അഭിനയരംഗത്തേക്ക് തിരിച്ചുവന്നതിനെ അഭിനന്ദിച്ച് നടന്‍ പൃഥ്വിരാജ്. അസാധാരണമായ ധൈര്യമാണ് നടിയില്‍ കാണുന്നത്. ഇനി മുതല്‍ താന്‍ സ്ത്രീ വിരുദ്ധ സിനിമകളില്‍ അഭിനയിക്കില്ലെന്നും അത്തരം കഥാപാത്രങ്ങള്‍ ചെയ്തതില്‍ മാപ്പുപറയുന്നതായും പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ഈ നടിയുടെ ഈ തീരുമാനത്തിനെ എഴുന്നേറ്റു നിന്ന് സമൂഹം ആദരിക്കണമെന്നും താരം അഭിപ്രായപ്പെടുന്നു. അതേസമയം പൃഥ്വിരാജ് നായകനായ ആദം എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് നടി ഇന്ന് ഷൂട്ടിങ് സെറ്റിലെത്തി.നവാഗതനായ ജിനു എബ്രഹാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

shortlink

Post Your Comments


Back to top button