മംഗളൂരു: സിപിഎം ദക്ഷിണ കന്നഡ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ റാലിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മംഗളൂരുവിലെത്തി. വലിയ സുരക്ഷാസന്നാഹമാണ് മുഖ്യമന്ത്രിയ്ക്കായി ഒരുക്കിയിരിക്കുന്നത്.എന്നാൽ ഇവിടെ സംഘര്‍ഷ സാധ്യതയില്ലെന്ന് കര്‍ണാടക എ.ഡി.ജി.പി അലോക് മോഹന്‍ പറഞ്ഞു. കണ്ണൂരില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം യാത്ര തിരിച്ച മുഖ്യമന്ത്രി 10.40 ന് മംഗളൂരുവിൽ എത്തിച്ചേർന്നു.
പിണറായിയെ തടയില്ലെന്ന് ബിജെപി നേതാവ് നളിന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞിരുന്നു. സംഘ് പരിവാര്‍ ഹര്‍ത്താല്‍ നടത്തുന്നത് പ്രവര്‍ത്തകരുടെ വികാരം പിണറായിയെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണെന്നും കേരളത്തില്‍ സമാധാനം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്‍ എത്തുന്നതില്‍ പ്രതിഷേധിച്ച് മംഗളുരുവില്‍ സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. വാഹനങ്ങള്‍ ഓടുന്നില്ല.അതിനിടെ കാസര്‍ഗോഡ് മംഗളൂരു റൂട്ടില്‍ കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തിവച്ചു. വെള്ളിയാഴ്ച തലപ്പാടിയിലും ഉള്ളാളിലും ബസുകള്‍ക്കു നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിവച്ചത്.
Post Your Comments