
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികളായ പള്‍സര്‍ സുനിയെയും വിജേഷിനെയും എട്ടുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അതേസമയം സംഭവത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന നിലപാടാണ് പൊലീസ് കോടതിയില്‍ സ്വീകരിച്ചത്. തനിക്ക് ക്വട്ടേഷന്‍ ലഭിച്ചിട്ടില്ലെന്നും ബ്ലാക്ക് മെയില്‍ ചെയ്തു പണം തട്ടാനാണു കൃത്യം നടത്തിയതെന്നുമാണ് പള്‍സര്‍ സുനി പൊലീസിനു മൊഴി നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇത് പൊലീസ് അത്രക്ക് വിശ്വാസത്തില്‍ എടുത്തിട്ടില്ല. ഈ സാഹചര്യത്തില്‍ പള്‍സര്‍ സുനിയെ നുണപരിശോധനക്ക് വിധേയമാക്കാനാണ് പൊലീസ് തീരുമാനം. അതിനിടെ തനിക്ക് നടിയോട് വ്യക്തിവൈരാഗ്യമില്ലെന്നു കോടതിയില്‍ ഹാജരാക്കി മടങ്ങും വഴി സുനി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം നാളെ മാധ്യമങ്ങളെ കാണാനുള്ള നടിയുടെ നീക്കത്തെ പൊലീസ് തടസ്സപ്പെടുത്തുമെന്നാണ് സൂചന. നടി പരസ്യപ്രതികരണം നടത്തുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പറയാനുള്ളത് കോടതിയില്‍ പറയാമെന്നും എഡിജിപി ബ.സന്ധ്യ പറഞ്ഞു. അതേസമയം ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി കൊച്ചിയില്‍ മൂന്നിടങ്ങളിലെ ദൃശ്യങ്ങള്‍ സി.സി.ടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും.
Post Your Comments