കൊച്ചിയില്‍ അതിക്രമത്തിനിരയായ നടിയോട് ഇന്ന് മാധ്യമങ്ങളെ കാണരുതെന്ന് പൊലീസിന്റെ നിര്‍ദേശം. ഇതനുസരിച്ച് ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വാര്‍ത്താസമ്മേളനം നാളത്തേക്ക് മാറ്റിയെന്നാണ് വിവരം. അതേസമയം പ്രതികളുടെ തിരിച്ചറിയില്‍ പരേഡ് ഇന്ന് കാക്കനാട് ജയിലില്‍ നടക്കും. ഇതിനുശേഷം പരസ്യപ്രതികരണം നടത്തിയാല്‍ മതിയെന്നാണ് നടിയോട് പൊലീസ് പറഞ്ഞിരിക്കുന്നത്. അതിനിടെ സംഭവത്തില്‍ ക്വട്ടേഷന്‍ സാധ്യതകള്‍ പൂര്‍ണമായും പൊലീസ് തള്ളി. പണത്തിനുവേണ്ടി ബ്ലാക്ക് മെയില്‍ ചെയ്യാനാണ് നടിയെ തട്ടിക്കൊണ്ടുപോയതെന്നു പ്രതി പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. നേരത്തെ മറ്റൊരു നടിക്കായും കെണി ഒരുക്കിയെങ്കിലും അവര്‍ വേറൊരു വാഹനത്തില്‍ പോയതിനാല്‍ ഓപ്പറേഷന്‍ പാളിയെന്നും സുനി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. അതിനിടെ അതിക്രമത്തിനിരയായ നടി ഇന്നു മുതല്‍ വീണ്ടും അഭിനയരംഗത്ത് സജീവമായി. പൃഥ്വിരാജ് നായകനായ ചിത്രത്തില്‍ നായികയായാണ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ പൂജ ഇന്ന് ഫോര്‍ട്ട് കൊച്ചിയില്‍ നടന്നു.
Post Your Comments