ശ്രീനഗർ :ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ലാൻസ് നായിക്ക് മൊഹിയുദ്ദീൻ റാത്തറിന്റെ ത്രിവർണപതാകയിൽ പൊതിഞ്ഞ ഭൗതിക ദേഹത്തിന് ആദരാഞ്ജലികളർപ്പിക്കാൻ കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയത് ആയിരങ്ങളാണ്. കുംഗ്നൂവിലെ ഭീകരവിരുദ്ധ നീക്കത്തിനു ശേഷം തിരിച്ചുവരുമ്പോൾ നേരിട്ട ആക്രമണത്തിലാണ് മൊഹിയുദ്ദീൻ കൊല്ലപ്പെട്ടത് . വിഘടനവാദത്തിനും ഭീകരപ്രവർത്തനങ്ങൾക്കും കുപ്രസിദ്ധമാണ് അനന്തനാഗ്.
എന്നാൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്ന ഭീകരനെ മഹത്വവത്കരിക്കുന്നവർ മാത്രമല്ല തങ്ങളുടെ പ്രദേശത്തുള്ളതെന്ന് അനന്ത നാഗുകാർ തെളിയിച്ചു.ആദരാഞ്ജലികളർപ്പിക്കാൻ കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കിലോമീറ്റർ അകലെ നിന്നു പോലും ജനങ്ങൾ കാൽ നടയായെത്തി. കൂടുതൽ ശ്രദ്ധേയം, സൈനികർക്കൊപ്പം ജവാന്റെ ഭൗതിക ദേഹം വഹിച്ചു കൊണ്ട് നിരവധി കാശ്മീരി യുവാക്കള്‍ എത്തി എന്നതാണ്.
Post Your Comments