KeralaNews

വീട്ടിലെ പരിതാപകരമായ സ്ഥിതി മൂലം ആത്മഹത്യ ചെയ്ത അനശ്വരയുടെ മൃതദേഹം സംസ്കരിക്കാൻ സിപിഎം സ്ഥലം നൽകി

 

ഹരിപ്പാട്: പട്ടിണിയും കുടുംബാംഗങ്ങളുടെ രോഗവും കാരണം മാനസിക വിഷമത്താൽ ആറ്റിൽ ചാടി ജീവനൊടുക്കിയ പ്ലസ് വൺ വിദ്യാർത്ഥിനി അനശ്വരയുടെ മൃതദേഹം സംസ്കരിക്കാൻ പോലും സ്വന്തമായി ഒരുപിടി മണ്ണില്ല.വാടകവീട്ടിലാണ് രോഗബാധിതരായ ഈ കുടുംബം ജീവിക്കുന്നത്. അനശ്വരയുടെ മൃതദേഹം സംസ്കരിക്കാൻ സിപിഐ(എം) ചെറുതന ലോക്കൽ കമ്മിറ്റി ഓഫീസ് പുരയിടത്തിലാണ് അനശ്വരയ്ക്ക് അന്ത്യവിശ്രമം ഒരുക്കുന്നത്.പോസ്റ്റ്മോർട്ടം കഴിഞ്ഞ മൃതദേഹം ഇപ്പോൾ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ആലപ്പുഴയിലെ പൊതുശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കുവാൻ ആയിരുന്നു ആദ്യം കുടുംബാംഗങ്ങളുടെ തീരുമാനം.

പിന്നീട് ജനപ്രതിനിധികളാണ് ഈ തീരുമാനം എടുത്തത്.അനശ്വരയ്ക്ക് സംസ്‌കാരത്തിനും വീട്ടുകാരുടെ പുനരധിവാസത്തിനും സ്വന്തമായി പുരയിടം വാങ്ങി നൽകുന്നതിന് യോഗം ചേർന്നെങ്കിലും ഇവർ കണ്ടെത്തിയ നാല് സെന്റ് സ്ഥലത്തിന് മുഴുവൻ തുകയും ഉടമസ്ഥൻ ആവശ്യപ്പെട്ടതിനാൽ അത് നടക്കാതെ വരികയും സിപിഎം ഓഫീസിൽ സ്ഥലം നൽകുകയുമായിരുന്നു.

അനശ്വര ഉൾപ്പെടെ മൂന്നു മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ നിത്യ ചെലവുകൾ കണ്ടെത്തിയിരുന്നത് പിതാവ് ബൈജു ഓട്ടോറിക്ഷ ഓടിച്ചിട്ട് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ്. ബൈജുവും ഭാര്യയും ഹൃദ്രോഗികളാണ്.ഒരു സഹോദരൻ വൃക്കരോഗിയുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button