Kerala

ഒരിക്കല്‍ക്കൂടി നമുക്കിവളെ അഭിനന്ദിക്കാം ; പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ മലയാള പരിഭാഷ വായിക്കാം

ധൈര്യം !

എന്റെ ജീവിതത്തില്‍ ധൈര്യത്തിനു മുന്നില്‍ ഏറെ പകച്ചുപോയ ചില നിമിഷങ്ങള്‍ ഉണ്ട്. ചില സ്ത്രീകളുടെ മനോധൈര്യം കണ്ട നിമിഷങ്ങള്‍. ദൈവത്തിന്റെ ഏറ്റവും അര്‍ത്ഥപൂര്‍ണവും സങ്കീര്‍ണവുമായ സൃഷ്ടി ആണ് സ്ത്രീ. അച്ഛന്‍ മരിച്ചപ്പോള്‍ പറക്കമുറ്റാത്ത രണ്ട് മക്കളെ വളര്‍ത്തിവലുതാക്കി ഈ നിലയിലെത്തിച്ച എന്റെ അമ്മ മുതല്‍ ലേബര്‍ റൂമില്‍ ഒരു അനസ്തേഷ്യ പോലും ഇല്ലാതെ പ്രസവത്തിനു വിധേയായ എന്റെ ഭാര്യ വരെ. അപ്പോഴും അവള്‍ എന്റെ കൈ പിടിച്ചുകൊണ്ട് കുഴപ്പമൊന്നുമില്ല പൃഥ്വി എന്ന് പറയുകയായിരുന്നു. ഞാന്‍ തിരിച്ചറിയുകയായിരുന്നു ഒരു സ്ത്രീയുടെ അഭാവത്തില്‍ ഞാനെത്ര ദുര്‍ബലന്‍ ആണെന്ന്.

ഇന്നെന്റെ സുഹൃത്ത് ഞങ്ങളുടെ പുതിയ പടമായ ആദത്തിന്റെ സെറ്റിലേക്ക് വരുമ്പോള്‍ ഞാന്‍ വീണ്ടുമൊരു സ്ത്രീയുടെ ആസാധാരണമായ ധൈര്യത്തിനും തന്റേടത്തിനും സാക്ഷിയാകുന്നു. ഇന്നവള്‍ കാലത്തിനും ഭാഷക്കും ലിംഗഭേദത്തിനും ഒക്കെയപ്പുറം ചിലത് പറയാനാഗ്രഹിക്കുകയാണ്. അതായത് ഒരു സംഭവത്തിനോ വ്യക്തിക്കോ നിങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനാവില്ല. മറിച്ച് നിങ്ങള്‍ തന്നെയാവണം നിങ്ങളുടെ മനസ്സിന്റെ കടിഞ്ഞാണ്‍ പിടിക്കേണ്ടത്. കോടിക്കണക്കിനു ആളുകള്‍ പറയാതിരുന്ന അല്ലെങ്കില്‍ പറയാന്‍ മടിച്ചൊരു കാര്യമാണ് എന്റെ സുഹൃത്ത് ഇന്നിവിടെ ഉറക്കെ പറഞ്ഞത്. ജീവിതത്തിന്റെ ചില ഘട്ടങ്ങളില്‍ അപക്വമായി പെരുമാറിയിട്ടുണ്ട് ഞാനും. ക്ഷമ ചോദിയ്ക്കുന്നു ഈ അവസരത്തില്‍. ചില സ്ത്രീവിരുദ്ധ സിനിമകളില്‍ ഞാനും ഭാഗമായിട്ടുണ്ട്. ഇനി എന്റെ സിനിമകളില്‍ ഒരിക്കലും സ്ത്രീവിരുദ്ധത ഉണ്ടാവില്ലെന്ന് ഞാനുറപ്പ് തരുന്നു.

ഒരു അഭിനേതാവെന്ന നിലയില്‍ എന്റെ വൈദഗ്ധ്യമാണത്. അത്തരത്തില്‍ സ്ത്രീവിരുദ്ധ നിലപാടുകളുള്ള കഥാപാത്രങ്ങളെ ഞാനിനി തള്ളിക്കളയും. ഇത്തരം കഥാപാത്രങ്ങളെ സ്‌ക്രീനില്‍ മഹത്വവത്കരിക്കാനും ഞാന്‍ ശ്രമിക്കില്ല. ഒരിക്കല്‍ക്കൂടി നമുക്കിവളെ അഭിനന്ദിക്കാം. ജീവിതം ഇരുട്ടിലാവും എന്ന് പേടിക്കാതെ മുന്നോട്ട് സധൈര്യം വന്നതിന്. ഇന്നവള്‍ മാറ്റത്തിന്റെ ഒരു പ്രകാശം തെളിയിച്ചു. ഒരുപാടുപേര്‍ക്ക് വഴി കാട്ടുന്ന തന്റേടത്തിന്റെ ഒരു പ്രകാശം. ഇന്ന് അവള്‍ തന്റേടത്തോടെ അതു പറഞ്ഞു. അസാധാരണ ധൈര്യത്തോടെയുള്ള പ്രസ്താവന. ജീവിതകാലം മുഴുവന്‍ ഞാനെന്നെന്നും നിന്റെ ആരാധകനായിരിക്കും. സ്നേഹപൂര്‍വ്വം പൃഥ്വി.

(കടപ്പാട്: ഫേസ്ബുക്ക് പോസ്റ്റ്)

shortlink

Related Articles

Post Your Comments

Related Articles


Back to top button