തിരുവനന്തപുരം: സമീപകാലത്ത് സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ലോ അക്കാദമി സമരം അവസാനിച്ച് ഒരുമാസം തികയുംമുമ്പേ ഇതുമായി ബന്ധപ്പെട്ട അന്വേഷണം സര്‍ക്കാര്‍ മരവിപ്പിച്ചു. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടില്‍ വിദ്യാഭ്യാസ ആവശ്യത്തിനു സര്‍ക്കാര്‍ നല്‍കിയ ഭൂമി വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടിന്‍മേലുള്ള തുടര്‍ നടപടി സര്‍ക്കാര്‍ താത്കാലികമായി അവസാനിപ്പിച്ചതായാണ് വിവരം. രജിസ്‌ട്രേഷന്‍ വകുപ്പുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു റവന്യൂ സെക്രട്ടറി പി.എച്ച് കുര്യന്റെ റിപ്പോര്‍ട്ട്. ഈ ഫയല്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ രജിസ്‌ട്രേഷന്‍ മന്ത്രി ജി.സുധാകരന് അയച്ചു. എന്നാല്‍ ലോ അക്കാദമിക്കെതിരേ ഒരു നടപടിയും വേണ്ടെന്ന് സി.പി.എം തീരുമാനിച്ചതോടെ ഈ ഫയല്‍ മന്ത്രി സുധാകരന്റെ ഓഫീസ് അലമാരയിലായി. വിദ്യാഭ്യാസ ആവശ്യത്തിനു നല്‍കിയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ആ സ്ഥലം തിരിച്ചെടുക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ട് എന്നിരിക്കേയാണ് തുടര്‍ നടപടികള്‍ സി.പി.എം ഇടപെട്ട് മരവിപ്പിച്ചിരിക്കുന്നത്.
Post Your Comments