NewsIndiaAutomobile

ടൊയോട്ട പ്രേമികള്‍ക്ക് ഒന്നല്ല, രണ്ടു സന്തോഷ വാര്‍ത്തകള്‍

കൊച്ചി: ടൊയോട്ട പ്രേമികള്‍ക്ക് രണ്ടു സന്തോഷ വാര്‍ത്തകള്‍. ടൊയോട്ട കിർലോസ്കർ രണ്ട് പുതിയ ഹൈബ്രിഡ് കാറുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പുതിയ കാംറി ഹൈബ്രിഡ്, ഹൈബ്രിഡ് പയനിയർ എന്നീ ടൊയോട്ട പ്രയസ് മോഡലുകളാണ് അവതരിപ്പിച്ചത്.

പുതിയ കാംറി ഹൈബ്രിഡ് മുൻനിര ഹൈബ്രിഡ് സാങ്കേതിക വിദ്യയായ പരിസ്ഥിതി സൗഹാർദ ഹൈബ്രിഡ് സിനർജി ഡ്രൈവ് പ്രയോജനപ്പെടുത്തിയാണ് പുറത്തിറക്കിയിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി നിർമ്മിക്കപ്പെടുന്ന ഹൈബ്രിഡ് മോഡൽ കൂടിയാണിത്. ഡൈനാമിക് എസ്റ്റീരിയർ, സുരക്ഷാ നിലവാരം തുടങ്ങിയവ പുതിയ കാംറി ഹൈബ്രിഡിനുണ്ട്.

ഹൈബ്രിഡ് പയനിയർ ടൊയോട്ടയുടെ പുതു തലമുറ ആര്കിടെക്ച്ചർ രീതിയിൽ (ടി.എൻ.ജി.എ) നിർമ്മിക്കുന്ന ആദ്യ വാഹനമാണ്. 1.8 ലിറ്റർ പെട്രോൾ എൻജിനും ഇലക്ട്രിക്ക് മോട്ടോറും കൂട്ടിയിണക്കി 26.27 എന്ന പരമാവധി ഇന്ധന ക്ഷമത ഇതിനുണ്ട്.

31,98,500 രൂപയാണ് പുതിയ കാംറി ഹൈബ്രിഡിന് വില. ഒപ്പം ഇലക്ട്രോണിക് കാറുകൾ നിർമ്മിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള 70,000 രൂപയുടെ ആനുകൂല്യവുമുണ്ടാകും. ഹൈബ്രിഡ് പയനിയറിനു 38,96,040 രൂപയാണ് ന്യൂ ഡൽഹിയിലെ എക്സ് ഷോറൂം വില. ടൊയോട്ട മോട്ടോർ കോർപറേഷൻ ആഗോള തലത്തിൽ 10.05 ദശലക്ഷം ഹൈബ്രിഡ് കാറുകളുടെ വില്പന നേട്ടം കൈവരിച്ചതായി ടൊയോട്ട മാനേജിങ് ഡയറക്ടർ അകിതോ തചിബാന പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button