NewsIndia

നെയ്യാര്‍ നദി ആര്‍ക്ക് സ്വന്തം? കേരളത്തിനോ തമിഴ്‌നാട്ടിനോ? സുപ്രീംകോടതിയില്‍ തര്‍ക്കം തുടരുന്നു

ന്യൂഡൽഹി: നെയ്യാർ സംസ്ഥാനാന്തര നദിയാണോ എന്നതുൾപ്പടെ, നെയ്യാർ അണക്കെട്ടിൽനിന്നു കേരളം വെള്ളം വിട്ടുനല്കണമെന്ന തമിഴ്നാടിന്റെ ഹർജിയിൽ രണ്ടാഴ്ച്ചയ്ക്കകം സാക്ഷിപട്ടിക സമർപ്പിക്കാൻ സുപ്രീം കോടതി ഇരു സംസ്ഥാനങ്ങളോടും നിർദേശിച്ചു. ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് നടപടിക്ക് നിർദ്ദേശിച്ചത്.

സാക്ഷിപട്ടിക നൽകിയതിന് ശേഷം പരിഗണിക്കേണ്ട തെളിവുകൾ സത്യവാങ്മൂലമായി നൽകണം. അതിനു ശേഷം സാക്ഷികളെ വിസ്തരിക്കുന്നതിനുള്ള നടപടി വ്യക്തമാക്കും. കേസിൽ പരിശോദിക്കാനുദ്ദേശിക്കുന്ന 15 കാര്യങ്ങളുടെ പട്ടിക കോടതി കഴിഞ്ഞ നവംബറിൽ തയ്യാറാക്കിയിരുന്നു.

കന്യാകുമാരി ജില്ലയിലെ വിളവങ്കോട് താലൂക്കിൽ 9200 ഏക്കർ പ്രദേശത്തെ ആവശ്യങ്ങൾക്കായി വെള്ളം വിട്ടുകൊടുക്കാൻ കേരളത്തോട് നിര്ദേശിക്കണമെന്ന് ആവശ്യപെട്ടിട്ടുള്ളതാണ് ഹർജി. സംസ്ഥാന പുനർസംഘടന നിയമത്തിലെ വ്യവസ്ഥകളും ഇതുവരെ ഇരു സംസ്ഥാനങ്ങളും തമ്മിലുണ്ടായ കത്തിടപാടുകളും ചൂണ്ടിക്കാട്ടി 2012 ജൂണിലാണ് തമിഴ്നാട് സുപ്രീം കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button