Sports

ഒളിമ്പ്യന്‍ സിന്ധു ഇനി ഡപ്യൂട്ടി കളക്ടര്‍

ഹൈദരാബാദ്: റിയോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ അഭിമാനമായി മാറിയ ബാഡ്മിന്റണ്‍ താരം പി.വി.സിന്ധുവിന് ഇനി പുതിയ റോളും. ഡപ്യൂട്ടി കളക്ടറായി സര്‍ക്കാര്‍ സര്‍വീസില്‍ ചേരുകയാണ് സിന്ധു. ബാറ്റ് പിടിച്ച കൈകകളില്‍ ഇനി അധികാരത്തിന്റെ ദണ്ഡും.

ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതാണ് ഡപ്യൂട്ടി കളക്ടര്‍ ജോലി. ജോലി സിന്ധു സ്വീകരിച്ചതായി സിന്ധുവിന്റെ അമ്മയാണ് സ്ഥിരീകരിച്ചത്. നിലവില്‍ ഭാരത് പെട്രോളിയം കോര്‍പറേഷനില്‍(ബിപിസിഎല്‍) ആണ് സിന്ധു ജോലി ചെയ്യുന്നത്. ബിപിഎല്ലില്‍ ഹൈദരബാദ് ഓഫീസില്‍ അസിസ്റ്റന്റ് മാനേജരാണ് സിന്ധു.

ഒളിമ്പിക്സ് മെഡല്‍ നേടിയതിന്റെ സമ്മാനമായാണ് സംസ്ഥാനസര്‍ക്കാര്‍ സര്‍വീസില്‍ ജോലി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button