വത്തിക്കാൻ:(റോം): ക്രൈസ്തവർക്കിടയിലെ കപട വേഷക്കാരെ വിമർശിച്ച് പോപ്പ് ഫ്രാൻസിസ്.ജനങ്ങളെ ചൂഷണം ചെയ്യുന്ന ക്രിസ്ത്യാനി കപടവേഷക്കാരനാണെന്നും അവര്‍ നയിക്കുന്നത് വൃത്തികെട്ട വ്യാപാരമാണെന്നും മാര്‍പ്പാപ്പ പറഞ്ഞു. ആര്‍ത്തിപൂണ്ട ക്രിസ്ത്യാനിയേക്കാള്‍ നല്ലത് നിരീശ്വരവാദിയാണെന്ന് പോപ്പ് ഫ്രാന്‍സിസ് പറഞ്ഞു. താൻ ക്രിസ്ത്യാനിയാണ്, കുര്‍ബാന കൂടാറുണ്ട്, വിശ്വാസ സംഹിതയുമായി ചേര്‍ന്ന് പോകാറുണ്ട്, പക്ഷെ ഒരു നല്ല ക്രിസ്ത്യാനിയല്ല,വൃത്തികെട്ട ബിസിനസ്സ് ചെയ്യുന്നു മറ്റുള്ളവരുടെ പണം കവരുന്നു എന്നൊക്കെ വിശ്വാസികള്‍ നിരന്തരം പറയും.
പക്ഷെ വീണ്ടും അതെ പ്രവൃത്തികൾ ചെയ്യും.ഓരോ ദിവസവും ഇത്തരം കുമ്പസാരം ആവർത്തിക്കുകയാണ്.തെറ്റു തിരുത്തുകയാണ് വേണ്ടത്.പറയുന്നതൊന്നും പ്രവര്‍ത്തിക്കുന്നത് മറ്റൊന്നമാണ്. അത് ഖേദകരമാണ്അത് യഥാര്‍ത്ഥ വിശ്വാസിക്ക് ചേര്‍ന്നതല്ലെന്നും മാര്‍പ്പാപ്പ പറഞ്ഞു.പ്രഭാതപാര്ത്ഥനയ്ക്കിടെയാണ് വിശ്വാസികള്‍ക്കിടയിലെ ദുഷ്പ്രവണതകള്‍ക്കെതിരെ പോപ്പിന്റെ പരാമര്‍ശമെന്ന് വത്തിക്കാന്‍ റേഡിയോ അറിയിച്ചു.
Post Your Comments