KeralaNews

വളർന്നു വന്ന ആ കലാകാരൻ ഇനിയില്ല- അനീഷിന്റെ മരണത്തിൽ കുറ്റബോധത്തോടെ നാട്ടുകാർ

 

അഗളി:കൊല്ലത്ത് സദാചാരഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്ത വിഷയത്തില്‍ കുറ്റബോധമടക്കാനാവാതെ നാട്ടുകാരും സുഹൃത്തുക്കളും. എല്ലായ്‌പ്പോഴും അനീഷിനെ ചിരിച്ചുകൊണ്ടുമാത്രമേ നാട്ടുകാര്‍ കണ്ടിട്ടുള്ളൂ.ആർക്കും എന്ത് ഉപകാരവും ചെയ്യാൻ മടിയില്ലായിരുന്നു അനീഷിന്.മാനസികമായി തകര്‍ന്നുപോയ സുഹൃത്തിന്റെ ജീവന് കാവലാളാകാന്‍ കഴിഞ്ഞില്ല.സദാചാരഗുണ്ടകളുടെ ആക്രമണത്തിനിരയായ അവനെ ആശ്വസിപ്പിക്കാനും ഒപ്പം നില്‍ക്കാനും കഴിഞ്ഞില്ല എന്നതാണ് ഇവരെ വേദനിപ്പിക്കുന്നത്.

മികച്ച കലാകാരനുമായിരുന്നു അനീഷ്. ചെണ്ടവാദ്യവും .കഥകളിയും അഭ്യസിച്ചിരുന്നു. കൊല്ലം അഴീക്കലില്‍ വലന്റൈന്‍സ് ദിനത്തിലാണ് അനീഷിനും കൂട്ടുകാരിക്കും നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം ഉണ്ടാകുന്നത്.ഒരുസംഘമാളുകള്‍ ഇരുവരെയും പിടികൂടി മര്‍ദിക്കുകയും ഒരുമിച്ച്‌ നിര്‍ത്തി വീഡിയോ എടുത്ത സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയുമായിരുന്നു.

കൂട്ടുകാരിയെ അക്രമിക്കാന്‍ ശ്രമിക്കുന്നത് തടഞ്ഞപ്പോഴായിരുന്നു അനീഷിന് നേരെ സംഘടിതാക്രമണമുണ്ടായത്. ഇതിനുശേഷം അനീഷ് മാനസികമായി ഏറെ തകര്‍ന്ന നിലയിലായിരുന്നു.പലരും ഇവരുടെ ജോലിസ്ഥലത്ത് ഇവരെ കാണാനെത്തിയതും ഇവർക്ക് വിഷമമുണ്ടാക്കി.ഇന്നലെ രാത്രിയോടെയാണ് വീടിനടുത്തുളള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ അനീഷിനെ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button