Kerala

കാട്ടുതീ: ദേശീയപാതയിലെ ഗതാഗത നിയന്ത്രണം പിന്‍വലിച്ചെങ്കിലും ആശങ്ക നിലനില്‍ക്കുന്നു

കല്‍പ്പറ്റ: കാട്ടുതീയെത്തുടര്‍ന്ന് കോഴിക്കോട്-ബെംഗളൂരു ദേശീയപാതയില്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം പിന്‍വലിച്ചു. വയനാട് വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന റോഡിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. അരമണിക്കൂറോളം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

മുത്തങ്ങ തകരപ്പാടിയില്‍ വാഹനങ്ങള്‍ തടയുകയാണ് ചെയ്തത്. വനപാലകരെത്തി തീ നിയന്ത്രണ വിധേയമാക്കിയശേഷമാണ് വാഹനങ്ങള്‍ ഇതിലൂടെ കടത്തിവിട്ടത്. പൊന്‍കുഴി ഭാഗത്താണ് തീ കണ്ടെത്തിയത്. നാലു ദിവസമായി വയനാടിനോടു ചേര്‍ന്ന കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ പടരുന്ന കാട്ടുതീയാണ് ആശങ്കയ്ക്കിടയായത്.

സംസ്ഥാന അതിര്‍ത്തി കടന്ന് തീയെത്തുമെന്ന ആശങ്കയിലാണ് അധികൃതര്‍. അതുകൊണ്ടുതന്നെ വനപാലകര്‍ അതിര്‍ത്തിയില്‍ ക്യാംപ് ചെയ്യുകയാണ്. മുന്നൂറോളം പേരെ ഇതിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിക്കാട് ചെത്തി നീക്കിയും കൗണ്ടര്‍ ഫയര്‍ ഒരുക്കിയും തീ തടയാനുള്ള ശ്രമത്തിലാണ് വനപാലകര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button