KeralaJobs & VacanciesNews

ഐ.ടി മേഖല വരും വര്‍ഷങ്ങളില്‍ പ്രതിസന്ധി നേരിടാന്‍ സാധ്യത; ബന്ധപ്പെട്ടവരുടെ ശ്രദ്ധയ്ക്ക്

മുംബൈ: ഇന്ത്യയിലെ ഐ.ടി മേഖലയെ രൂക്ഷമായ പ്രതിസന്ധി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. വരുന്ന മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ഐ.ടി രംഗത്തെ തൊഴില്‍ ലഭ്യത 20 മുതല്‍ 25 ശതമാനം വരെ ഇടിയുമെന്നു ഇന്ത്യന്‍ സോഫ്ട് വെയര്‍ കമ്പനികളുടെ കൂട്ടായ്മയായ നാസ്‌കോം നടത്തിയ പഠത്തില്‍ വ്യക്തമാക്കുന്നു.
 
ഓട്ടോമേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്, മെഷീന്‍ ലേണിങ് തുടങ്ങിയ പുതിയ പ്രവണതകള്‍ പരമ്പരാഗത ജോലി ഭാരം കുറയ്ക്കും. അതേസമയം നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ ഐ.ടി മേഖല 8.6ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും പഠനം വ്യക്തമാക്കുന്നു. എന്നാല്‍ തൊഴില്‍ സാധ്യത അഞ്ച് ശതമാനം മാത്രമായിരിക്കും. ഓട്ടോമേഷനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒന്‍പതിനായിരത്തോളം തൊഴിലാളികളെ ഇന്‍ഫോസിസ് പിരിച്ചുവിട്ടിരുന്നു. വിപ്രോ 3,200പേരെ മറ്റു മേഖലകളിലേക്ക് പുനര്‍വിന്യസിക്കുകയും ചെയ്തു. 2025 ആകുമ്പോഴേക്കും ഐ.ടി മേഖലയിലെ തൊഴില്‍ നഷ്ടം 47ശതമാനമായി കുറയുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button