ബെയ്ജിംഗ് : രാജ്യത്തിന്റെ സാങ്കേതിക വളര്‍ച്ചയില്‍ ഇന്ത്യന്‍ വംശജരുടെ പങ്കാളിത്തം ഇല്ലാത്തത് തിരിച്ചടിയായെന്ന് ചൈന. ചൈനീസ് മുഖപത്രമായ ഗ്ലോബല്‍ ടൈംസിന്റെ മുഖപത്രത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ലേഖനം എഴുതിയിരിക്കുന്നത്. സാങ്കേതിക രംഗത്ത് പുതുമകളും, കണ്ടുപിടുത്തങ്ങളും നിലനിര്‍ത്താന്‍ കമ്മ്യൂണിസ്റ്റ് രാജ്യമെന്ന നിലയ്ക്ക് ചൈന പ്രയോജനപ്പെടുത്തേണ്ടതായിരുന്നുവെന്നും പത്രം ഓര്‍മ്മിപ്പിക്കുന്നു.
ബഹിരാകാശ രംഗത്ത് ഇന്ത്യ ലോകറെക്കോര്‍ഡുകള്‍ മറികടന്നതിനു പിന്നാലെയാണ് ചൈനയുടെ തുറന്നുപറച്ചിലെന്നതും ശ്രദ്ധേയമാണ്.
ഒറ്റയടിക്ക് 104 ഉപഗ്രങ്ങളെ ഐ.എസ്.ആര്‍.ഒ ഭ്രമണപഥത്തിലെത്തിച്ചത് വിദേശരാജ്യങ്ങളെയടക്കം ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇതിനെയും ഇകഴ്ത്തിക്കൊണ്ടായിരുന്നു ആദ്യം ചൈനീസ് മാധ്യമങ്ങളുടെ പ്രതികരണം.
പിന്നാലെ ചൈനയിലെ മുഖ്യധാര പത്രങ്ങളിലൊന്നായ ഗ്ലോബല്‍ ടൈംസ് തങ്ങളുടെ മുഖപത്രത്തില്‍ ഈ വാദം തെറ്റെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തുകയായിരുന്നു. ഇന്ത്യന്‍ പ്രതിഭകളെ അവഗണിച്ച് പകരം അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ളവര്‍ക്ക് അമിത പ്രാധാന്യവും സ്വീകാര്യതയും ചൈന നല്‍കിയെന്നും പത്രം കുറ്റപ്പെടുത്തുന്നു.
ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ ഏറ്റവുമധികം കുടിയേറുന്ന അമേരിക്കയില്‍ എച്.വണ്‍ ബി വിസ സംവിധാനം പുനപരിശോധിക്കാന്‍ ട്രംപ് ഭരണകൂടം തയ്യാറെടുക്കുമ്പോഴാണ് ഇന്ത്യന്‍ പ്രതിഭകളെ സ്വീകരിക്കണമെന്ന നിര്‍ദ്ദേശവുമായി ചൈനീസ് പത്രം രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തിന്റെ സാങ്കേതിക വളര്‍ച്ചയ്ക്ക് ചൈനയില്‍ നിന്നുള്ള പ്രതിഭകള്‍ മാത്രം മതിയാവില്ലെന്നതു കൊണ്ടു തന്നെ അമേരിക്ക പോലുള്ള രാജ്യങ്ങള്‍ ഉപയോഗപ്പെടുത്തിയത് പോലെ ഇന്ത്യന്‍ ടെക് പ്രതിഭകളെ ഉള്‍കൊള്ളിക്കണമെന്നാണ് ഗ്ലോബല്‍ ടൈംസ് ചൈനീസ് സര്‍ക്കാരിന് നല്‍കുന്ന ഉപദേശം.
Post Your Comments