പാലക്കാട്: കൊല്ലത്ത് സദാചാരഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്ത വിഷയത്തില്‍ രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് അട്ടപ്പാടി സ്വദേശി അനീഷ് തൂങ്ങിമരിച്ച സംഭവത്തിലാണ് കൊല്ലം സ്വദേശികളായ ധനേഷ്, രമേശ് എന്നിവര്‍ക്കെതിരെ കേസെടുത്തത്. അനീഷിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. ഇതില്‍ ഈ രണ്ടുപേരാണ് തന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് അനീഷ് വ്യക്തമാക്കിയിട്ടുണ്ട്. സദാചാര ഗുണ്ടകളുടെ പീഡനത്തിനിരയായ അട്ടപ്പാടി കാരറ സ്വദേശി അനീഷിനെ ഇന്നലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഫെബ്രുവരി 14ന് ആക്രമണം നേരിടേണ്ടി വന്നതിന് പിന്നാലെ ഇതിന്റെ വീഡിയോ അപ് ലോഡ് ചെയ്ത് പ്രതികൾ യുവാവിനെ ആക്രമിച്ചിരുന്നു. പ്രതികള്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. സദാചാര ഗുണ്ടാ ആക്രമണം കൊല്ലം പൊലീസും അനീഷിന്റെ ആത്മഹത്യ പാലക്കാട് പൊലീസുമായിരിക്കും അന്വേഷിക്കുക. നരഹത്യക്ക് കേസെടുക്കുന്ന കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്.
Post Your Comments