കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെയും വിജേഷിനെയും പൊലീസ് കസ്റ്റഡയിലെടുത്തു. എറണാകുളം അഡീഷണല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങാനെത്തിയ ഇരുവരെയും കോടതി മുറിയില്‍നിന്നും പൊലീസ് പിടികൂടുകയായിരുന്നു. വളരെ നാടകീയമായ സംഭവങ്ങളാണ് കോടതിയില്‍ അരങ്ങേറിയത്. മജിസ്ട്രേറ്റ് ഉച്ചഭക്ഷണത്തിനു പോയ സമയത്താണ് പ്രതികള്‍ കോടതിയിലെത്തിയത്. അതുകൊണ്ടുമാത്രമാണ് പ്രതികളെ പൊലീസിനു പിടികൂടാനായത്. അഭിഭാഷകര്‍ക്കൊപ്പമാണ് പ്രതികള്‍ കോടതിയിലെത്തിയത്.
മജിസ്ട്രേറ്റിന്റെ ചേംബറിലേക്ക് ഓടിക്കയറിയ പ്രതികള പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. പ്രതികള്‍ കീഴടങ്ങുന്നതിനു മുമ്പ് പിടികൂടാനായിരുന്നു പൊലീസ് തയ്യാറെടുത്തിയിരുന്നത്. ഇതിനായി കോടതിയില്‍ മഫ്തിയില്‍ പൊലീസിനെ നിയോഗിച്ചിരുന്നു. അതേസമയം കോടതിയില്‍നിന്നും കീഴടങ്ങിയ പ്രതികളെ കസ്റ്റഡിയിലെടുത്ത പൊലീസിന്റെ നടപടിക്കെതിരേ മജിസ്ട്രേറ്റിന് പരാതി നല്കുമെന്നു പ്രതിഭാഗം അഭിഭാഷകര്‍ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവര്‍ നടിയെ ആക്രമിച്ചത്.
Post Your Comments