ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെ പ്രിയങ്കാ ഗാന്ധി പ്രചാരണരംഗത്തുനിന്നു പിന്‍മാറിയത് കോണ്‍ഗ്രസിനു തിരിച്ചടിയായി. പ്രിയങ്കയുടെ പ്രചാരണം തങ്ങള്‍ക്കു മികച്ച രീതിയില്‍ മുന്നേറ്റത്തിനു അവസരമൊരുക്കുമെന്ന് കരുതിയ അമേഠിയിലെയും റായ്ബറേലിയിലെയും സ്ഥാനാര്‍ഥികളും ഇതോടെ നിരാശരായി. കഴിഞ്ഞദിവസം ക്രിക്കറ്റ് കളിക്കിടെ പന്തുകൊണ്ട് മുഖത്തു പരുക്കേറ്റ മകന്‍ റെയ്ഹാനെ ചികിത്സിക്കാനാണ് പ്രിയങ്ക മടങ്ങിയത്. മകനോടൊപ്പം പ്രിയങ്ക ഇപ്പോള്‍ ഹൈദരാബാദിലെ ആശുപത്രിയിലാണ്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയെങ്കിലും റായ്ബറേലിയിലും അമേഠിയിലും സമാജ്‌വാദി പാര്‍ട്ടി സ്വന്തം സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നുണ്ട്. ഇവിടെ നാലുമണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനും സ്ഥാനാര്‍ഥികളുണ്ട്. ഈ സാഹചര്യത്തിലാണ് സോണിയാഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ മാത്രം പ്രചാരണത്തിനിറങ്ങാന്‍ പ്രിയങ്കാഗാന്ധി തീരുമാനിച്ചത്.
Post Your Comments