കണ്ണൂർ• സി.പി.എം ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ മംഗലാപുരത്തെന്നല്ല ഇന്ത്യയില്‍ ഒരിടത്തും മുഖ്യമന്ത്രി പിണറായി വിജയനെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി ബി.ഗോപാലകൃഷ്ണന്. പിണറായിക്ക് മാത്രമല്ല, സീതാറാം യച്ചൂരിക്കും ഡല്‍ഹിയില്‍ താമസിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുമെന്നും ഗോപാലകൃഷ്ണന് പറഞ്ഞു.
കേരളത്തിലെ സംഘപരിവാര്‍ പ്രസ്ഥാനത്തെ തകര്‍ത്തിട്ട് യഥേഷ്ടം ഇന്ത്യയില്‍ സഞ്ചരിക്കാമെന്ന് പിണറായി വിജയന് കരുതുന്നു എങ്കില്‍ അത് വ്യാമോഹം മാത്രമാണ്. കേരളത്തില്‍ ഗുണ്ടാരാജിന് നേതൃത്വം നല്‍കുന്നത് കണ്ണൂര്‍ കേന്ദ്രീകരിച്ചാണ്. ഇത് സഹായം നല്കുന്ന മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ഗോപാലകൃഷ്ണന് ആവശ്യപ്പെട്ടു.
ഗുണ്ടാലിസ്റ്റില്‍പ്പെട്ട സി.പി.എം തടവുകാരെ വിട്ടയയ്ക്കുന്നതിന് നല്കിയ പട്ടിക തിരിച്ചയച്ച ഗവര്‍ണറെ മുഖ്യമന്ത്രി അധിക്ഷേപിച്ചത് ഭരണഘടനാ ലംഘനമാണെന്നും ഗോപാലകൃഷ്ണന് പറഞ്ഞു.
Post Your Comments