NewsGulf

വാഹനമോടിക്കുന്നതിനിടെയുള്ള നിയമലംഘനങ്ങൾ: പുതിയ നീക്കവുമായി ഖത്തർ ഗതാഗതമന്ത്രാലയം

ദോഹ: ഖത്തറില്‍ വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള പിഴത്തുക വര്‍ധിപ്പിക്കണമെന്ന് ഗതാഗത മന്ത്രാലയം ആവശ്യപ്പെട്ടു. നിലവില്‍ 500 ഖത്തര്‍ റിയാലാണ് പിഴയായി ഈടാക്കുന്നത്. ഈ തുക അപര്യാപ്തമാണെന്നും ഇത് വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഗതാഗത വകുപ്പ് ആഭ്യന്തരമന്ത്രാലയത്തിനു ശുപാര്‍ശ സമർപ്പിച്ചിരിക്കുന്നത്.

രാജ്യത്തുണ്ടാകുന്ന വാഹനാപകടങ്ങളില്‍ വലിയൊരു പങ്കും ഇത്തരം നിയമലംഘനങ്ങൾ കാരണമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇക്കാര്യം കാണിച്ചുആഭ്യന്തര മന്ത്രാലയം തുടര്‍ച്ചയായി സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തുന്നുണ്ടെങ്കിലും അപകട നിരക്കില്‍ കുറവ് ഉണ്ടാകാത്തതിനെ തുടർന്നാണ് പിഴ ഉയർത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം അമിത വേഗത്തില്‍ വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൊബൈല്‍ സ്പീഡ് കാമറകള്‍ സ്ഥാപിച്ചു തുടങ്ങിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വലതു വശത്തു കൂടിയുള്ള മറികടക്കല്‍,സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള യാത്ര, വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകാരണങ്ങളുടെയോ ഉപയോഗം, തുടങ്ങിയ നിയമലംഘനങ്ങള്‍ അതിവേഗത്തില്‍ പിടികൂടാന്‍ ഇതുവഴി കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button