കൊച്ചി: കൊച്ചിയില്‍ യുവനായിക നടിക്കെതിരെയുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ ചോദ്യം ചെയ്തിട്ടില്ലെന്ന് ആലുവ എസ്.പി എ.വി ജോര്‍ജ്. എവിടെനിന്നാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നതെന്ന് അറിയില്ല. ചില കേന്ദ്രങ്ങള്‍ അനാവശ്യമായി റൂമറുകള്‍ പ്രചരിപ്പിക്കുകയാണ്. പൊലീസിന്റെ ഭാഗത്തുനിന്നു ഇതുസംബന്ധിച്ച് ഒരു നീക്കവും ഉണ്ടായിട്ടില്ല. കേസ് അന്വേഷണം മികച്ച രീതിയില്‍ പുരോഗമിക്കുകയാണെന്നും എസ്.പി പ്രതികരിച്ചു.
Post Your Comments