
ജിയോയുടെ അൺലിമിറ്റഡ് സേവനങ്ങൾ മാർച്ച് 31 ന് ശേഷവും നീട്ടുമ്പോൾ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. ജിയോ പുതുതായി പ്രഖ്യാപിച്ച അൺലിമിറ്റഡ് സേവനം ലഭിക്കാൻ ഉപഭോക്താക്കൾ പ്രൈം അംഗത്വമെടുക്കണം. ഓരോ വർഷവും 99 രൂപയ്ക്ക് ഇതിനായി റീചാർജ് ചെയ്യണം. 12 മാസമാണ് പ്രൈം അംഗത്വ കാലാവധി. മാർച്ച് ഒന്ന് മുതൽ അംഗത്വം എടുക്കാനാകും.
പ്രൈം അംഗത്വം എടുക്കുന്നവർക്ക് 2018 മാർച്ച് 31 വരെ ജിയോ ആനുകൂല്യങ്ങൾ ലഭിക്കും. പ്രൈം അംഗത്വം എടുത്തവർക്ക് മാസം 303 രൂപ പാക്ക് ആക്ടിവേറ്റ് ചെയ്താൽ അൺലിമിറ്റഡ് ഡേറ്റ, കോൾ സേവനം ആസ്വദിക്കാവുന്നതാണ്.
Post Your Comments