വാഷിംഗ്ടണ്‍: ഇന്ത്യയിലേക്ക് കരാര്‍ തൊഴില്‍ നല്‍കുന്നത് സംബന്ധിച്ച് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രമുഖ കമ്പനികളില്‍ നിന്ന് ഉപദേശം തേടും. കാറ്റര്‍പില്ലര്‍, യുണൈറ്റഡ് ടെക്‌നോളജീസ്, ഡാന, 3എം കോ, ജനറല്‍ ഇലക്ട്രിക് കമ്പനി എന്നിവയില്‍ നിന്നാണ് ഉപദേശം തേടുന്നത്. മെക്‌സിക്കോ, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഏറ്റവുമധികം കരാര്‍ ജോലികള്‍ നല്‍കുന്നത് കമ്പനികളില്‍ പ്രമുഖരാണിവര്‍.
യു.എസ് പൗരന്മാരുടെ തൊഴില്‍ സുരക്ഷ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കാലത്ത് ട്രംപ് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിനാണ് കൂടിക്കാഴ്ചയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഈ അഞ്ചു കമ്പനികള്‍ നല്‍കുന്ന പുറംകരാര്‍ ജോലിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ 2,300 യു.എസ് പൗരന്മാര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്.
കമ്പനികള്‍ വിദേശത്തേക്ക് തൊഴില്‍ നല്‍കുന്നതിന്റെ സാഹചര്യമാണ് ട്രംപ് പ്രധാനമായും പരിഗണിക്കുക.
Post Your Comments