മുംബൈ: ജിയോയുടെ പുതിയ ഓഫർ പ്രഖ്യാപിച്ചതോടെ വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ് മറ്റു ടെലികോം സേവനദാതാക്കൾ. രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഇന്ത്യ, ഐഡിയ സെല്ലുലാര്‍ എന്നിവ ഉടനെ ഡാറ്റ നിരക്കുകള്‍ കുറച്ചേക്കും. 303 രൂപയ്ക്ക് പ്രതിമാസം 30 ജിബി ഡാറ്റ നല്‍കുന്ന ഓഫര്‍ ജിയോ പ്രഖ്യാപിച്ചതോടെയാണിത്. നിലവിലുള്ള വരിക്കാര്‍ക്ക് ഒറ്റത്തവണയായി 99 രൂപ നല്‍കി പ്രൈം അംഗത്വമെടുക്കുമ്പോഴാണ് ഈ നിരക്കില്‍ ഡാറ്റ ഉപയോഗം അനുവദിക്കുന്നത്.
ഈ കമ്പനികളെ ലക്ഷ്യംവെച്ചാണ് ജിയോയുടെ പുതിയ നീക്കം. നിലവില്‍ ഒരു ജിബി 4ജി ഡാറ്റ 28 ദിവസത്തേയ്ക്ക് 345 രൂപയ്ക്കാണ് എയര്‍ടെല്‍ നൽകുന്നത്. പരിധിയില്ലാതെ വിളിക്കാനുള്ള സൗകര്യവുമുണ്ട്. 1495 രൂപയാണ് 90 ദിവസ കാലാവധിയില്‍ 30 ജിബി ഡാറ്റ ഉപയോഗത്തിന് ഈടാക്കുന്നത്.
വോഡാഫോണാകട്ടെ ഒരു ജിബി 4ജി ഡാറ്റയ്ക്ക് 349 രുപയാണ് ഈടാക്കുന്നത്. പരിധിയില്ലാതെ വിളിക്കാനുള്ള സൗകര്യവും ഇതോടൊപ്പം നല്‍കുന്നുണ്ട്. 30 ദിസവ കാലയളവില്‍ 35 ജിബി ഡാറ്റ ഉപയോഗത്തിന് 1,500 രൂപയുമാണ് താരിഫ്. ഐഡിയയില്‍ ഒരു ജിബി 4ജി ഡാറ്റ ഉപയോഗത്തിന് 348 രൂപയാണ് നിരക്ക്. 28 ദിവസമാണ് കാലാവധി. പരിധിയില്ലാതെ വിളിക്കുകയുകമാം. പക്ഷെ ജിയോയുടെ പുതിയ ഓഫർ നിലവിൽ വന്നതോടെ ഈ നിരക്കുകളിലെല്ലാം മാറ്റം വരാൻ സാധ്യതയുണ്ട്.
Post Your Comments