ചില ഒറ്റമൂലികള്‍ നമ്മള്‍ അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്. കാരണം പെട്ടന്നുള്ള പല അസുഖങ്ങള്‍ക്കും ഇത്തരം ഒറ്റമൂലികള്‍ ഫലപ്രദമാണ്. നമ്മുടെ വീട്ടിൽ തന്നെ ഉള്ളു പല ഒറ്റമൂലികളെക്കുറിച്ചും നമ്മൾ അജ്ഞരാണ്. ഒരു ചെറിയ അസുഖം വരുമ്പോൾ നമ്മൾ ഡോക്ടറുടെ അടുത്തേക്ക് ഓടുന്നതിനു പകരം ഇനി മുതൽ ഈ ഒറ്റമൂലികൾ പരീക്ഷിച്ചു നോക്കാവുന്നതാണ്.
പല രോഗങ്ങൾക്കുമുള്ള പ്രതിവിധിയാണ് വെളുത്തുള്ളി. വെളുത്തുള്ളി കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് ഉത്തമമാണ്. ഭക്ഷണ ശേഷമോ ഭക്ഷണത്തോടൊപ്പമോ നാലോ അഞ്ചോ വെളുത്തുള്ളി കഴിയ്ക്കുന്നത് നല്ലതാണ്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. സൗന്ദര്യപ്രശ്‌നങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് മുഖക്കുരു. മുഖക്കുരുവിന് നമ്മുടെ ചുറ്റുവട്ടത്തു തന്നെ പരിഹാരമുണ്ട്. പച്ചമഞ്ഞളും കറിവേപ്പിലയും അരച്ച് പുരട്ടുന്നത് മുഖക്കുരുവിനെ പ്രതിരോധിയ്ക്കും.
കൈകാലുകളില്‍ കാണുന്ന നീരിന് പെട്ടെന്നുള്ള പരിഹാരമാണ് നമുക്കാവശ്യം. മുരിങ്ങയിലയും ഉപ്പും അരച്ച് നീരുള്ള ഭാഗത്ത് പുരട്ടുന്നത് നീര് പെട്ടെന്ന് കുറയാന്‍ സഹായിക്കും. പല്ല് വേദന വന്നാല്‍ പിന്നെപറയേണ്ട. അത്രയ്ക്കും ഉപദ്രവകാരിയാണ് പല്ല് വേദന എന്നതാണ് സത്യം. തുളസിയിലയും പച്ചമഞ്ഞളും ചേര്‍ത്ത് അരച്ച് പല്ലുവേദനയുള്ള ഭാഗത്ത് പുരട്ടിയാൽ വേദന ഇല്ലാതാകും.
ചുണ്ടിന് നിറം ലഭിയ്ക്കാന്‍
അതുപോലെ ബീറ്റ്‌റൂട്ട് ചെറിയ കഷ്ണമാക്കി ചുണ്ടില്‍ ഉരസിയാല്‍ ചുണ്ടിന് നിറം വർധിക്കും. ആസ്ത്മ മാറാന്‍ കാടമുട്ട കഴിയ്ക്കുന്നത് ഉത്തമമാണ്. ചെറിയ ഉള്ളി കഴിയ്ക്കുന്നത് ഉറക്കക്കുറവിനെ പമ്പ കടത്തും. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് മൂന്നോ നാലോ ചുവന്നുള്ളി കഴിയ്ക്കുന്നത് നല്ലതാണ്. തടി കുറയ്ക്കാന്‍ ഗ്രീന്‍ ടീ കഴിയ്ക്കുന്നത് നല്ലതാണ്. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം ഉള്ളതിനാല്‍ തടിയും കുറയും ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യും.
വരണ്ട ചര്‍മ്മത്തിന് ഉപ്പ് ഉപയോഗിക്കുന്നത് നല്ലതാണ്. കുളിക്കുന്ന വെള്ളത്തില്‍ ഉപ്പ് ഇടുന്നതും നല്ലൊരു സ്‌ക്രബ്ബറായും ഉപ്പ് ഉപയോഗിക്കാവുന്നതാണ്. നെഞ്ചെരിച്ചില്‍ ഇല്ലാതാക്കാന്‍ ആപ്പിള്‍ കഴിയ്ക്കുന്നത് നല്ലതാണ്. ദിവസവും ആപ്പിള്‍ കഴിയ്ക്കുന്നത് ഹൃദയാരോഗ്യവും സംരക്ഷിക്കും.
Post Your Comments