കൊച്ചി: യുവനായിക നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കൊച്ചി സിറ്റി പൊലീസിന്റെ പിടിയിലായെന്നു സൂചന. കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടിവെച്ച സാഹചര്യത്തില്‍ സുനി എറണാകുളത്തെയോ ആലപ്പുഴയിലേയോ ഏതെങ്കിലും മജിസ്ട്രേറ്റ് കോടതികളില്‍ കീഴടങ്ങുമെന്ന് സൂചനയുണ്ടായിരുന്നു. കോടതിയില്‍ എത്തുന്നതിനുമുമ്പ് അറസ്റ്റ് ചെയ്യാന്‍ പൊലീസ് എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പള്‍സര്‍ സുനിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ടെന്ന് ഇന്നത്തെ ഒരു പ്രമുഖ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിനിടെ യുവനടിയെ ആക്രമിച്ച കേസില്‍ മലയാളത്തിലെ ഒരു പ്രമുഖ നടന്റെ മൊഴി ഇന്നലെ പൊലീസ് രേഖപ്പെടുത്തി. എന്നാല്‍ സുനിയേയോ അറസ്റ്റിലായ മാര്‍ട്ടിനെയോ തനിക്കറിയില്ലെന്നാണ് നടന് മൊഴി നല്‍കിയത്.
Post Your Comments