ന്യൂഡല്‍ഹി: വനിതാ ജീവനക്കാരുടെ പ്രസവാവധി ആറുമാസമാക്കി ഉയര്‍ത്തി. വ്യവസായ ശാലകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഈ പരിഗണന. മൂന്നില്‍ നിന്നാണ് ആറുമാസമാക്കി ഉയര്‍ത്തിയത്. കേന്ദ്ര തൊഴില്‍ മന്ത്രാലയം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഒരു എക്‌സിക്യുട്ടീവ് ഉത്തരവിലൂടെയാണ് പ്രസവാവധി ഉയര്‍ത്തിയത്.
എന്നാല്‍, പ്രതിമാസം ഇഎസ്‌ഐ വിഹിതം അടക്കുന്ന വനിതാ ജീവനക്കാര്‍ക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. 2.9 ദശലക്ഷത്തോളം വനിതകള്‍ക്ക് ഈ ഗുണം ലഭിക്കുമെന്നാണ് വിവരം. കുഞ്ഞിനെ ദത്തെടുത്തു വളര്‍ത്തുകയോ, വാടക ഗര്‍ഭധാരണം നടത്തിയ മാതാവില്‍ നിന്ന് കുഞ്ഞിനെ ഏറ്റെടുത്ത് വളര്‍ത്തുകയോ ചെയ്യുന്ന വനിതകളായ തൊഴിലാളികള്‍ക്ക് മൂന്നുമാസം പ്രസവാവധി നല്‍കാനും മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്.
Post Your Comments