KeralaNews

മംഗളൂരുവില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുമോ? പിണറായിയുടെ പ്രതികരണം

തിരുവനന്തപുരം•മംഗളൂരുവില്‍ നിശ്ചയിച്ച പരിപാടിയില്‍ താന്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്ന നിശ്ചയിച്ച ശനിയാഴ്ച്ച രണ്ട് പരിപാടികളാണ് അവിടെയുള്ളത്. ഒന്ന് ഒരു മതസൗഹാര്‍ദ റാലി സംഘടിപ്പിക്കുന്നതാണ്. പിന്നെയൊരു മാധ്യമത്തിന്റെ ഉത്ഘാടനവുമുണ്ട്. അങ്ങനെ രണ്ട് പരിപാടിയാണ് 25ാം തീയതി ഉള്ളത്. അതിനു പോകാന്‍ ഞാന്‍ നിശ്ചയിച്ചിട്ടുണ്ട്. മറ്റു കാര്യങ്ങള്‍ ഇപ്പോള്‍ എനിക്കറിയില്ല. അതിന് പോകാന്‍ താന്‍ നിശ്ചയിച്ചിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയ്ക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. സ്വന്തം സംസ്ഥാനത്ത് ക്രമസമാധാനം നടപ്പിലാക്കാന്‍ സാധിക്കാത്ത കേരള മുഖ്യമന്ത്രിക്ക് മറ്റു സംസ്ഥാനങ്ങളിലെ മത സൗഹാര്‍ദ്ദ റാലിയില്‍ പ്രസംഗിക്കാന്‍ അവകാശമില്ലാണ് അവര്‍ പറയുന്നത്. നേരത്തെ മധ്യപ്രദേശിലെ ഭോപ്പാല്‍ സന്ദര്‍ശിക്കാന്‍ പിണറായി വിജയന്‍ എത്തിയപ്പോഴും ആര്‍.എസ്.എസ് പ്രതിഷേധവുമായി എത്തിയിരുന്നു. തുടര്‍ന്ന് സന്ദര്‍ശനം റദ്ദാക്കി മടങ്ങുകയായിരുന്നു.

shortlink

Post Your Comments


Back to top button