ന്യൂഡല്‍ഹി : ഇന്ത്യക്ക് പാകിസ്ഥാനോട് മൃദുസമീപനം. അതിനുള്ള കാരണവും കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തി. എല്ലാ രാജ്യങ്ങളുമായും ഇന്ത്യ നയതന്ത്ര തന്ത്രബന്ധം പുലര്‍ത്തുന്നതിനാല്‍ ഇന്ത്യയ്ക്ക് ഒരു രാജ്യത്തെയും ഭീകരരാജ്യം എന്നു മുദ്രകുത്താനാവില്ല.
പാക്കിസ്ഥാനെ ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്ന രാജ്യമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെടുന്ന സ്വകാര്യബില്ലിനൊണ് ഇക്കാരണത്താല്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ എതിര്‍ക്കുക. സ്വതന്ത്ര അംഗമായ രാജീവ് ചന്ദ്രശേഖര്‍ രാജ്യസഭയില്‍ കൊണ്ടുവന്ന ബില്ലിനെതിരെയാണു സര്‍ക്കാര്‍ നിലപാടെടുത്തത്.
മാത്രമല്ല സ്വകാര്യ ബില്ലുകളെ സര്‍ക്കാര്‍ പൊതുവേ പിന്തുണയ്ക്കാറുമില്ലെന്നും – ആഭ്യന്തരമന്ത്രാലയം നിലപാടു വ്യക്തമാക്കി.
ഈ മാസം മൂന്നിനാണു രാജീവ് ചന്ദ്രശേഖര്‍ ബില്‍ കൊണ്ടുവന്നത്. പാക്കിസ്ഥാന്റെ പിന്തുണയോടെ നടന്ന ഭീകരാക്രമണങ്ങളുടെ വിശദവിവരങ്ങളും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.
Post Your Comments