Uncategorized

എം ഫോണ്‍ വിപണിയില്‍ നാളെ മുതല്‍ : ആകാംഷയോടെ ടെക് ലോകം

മലയാളികള്‍ ഏറെ കാത്തിരുന്ന എംഫോണ്‍ 23ന് വിപണികളിലെത്തും. 23ന് ദുബൈ അല്‍മംസാര്‍ പാര്‍ക്ക് ആംഫി തീയേറ്ററിലാണ് ഫോണിന്റെ ലോഞ്ചിംങ് നടക്കുന്നത്. ദക്ഷിണ ഇന്ത്യയില്‍ ഏക ഫോണ്‍ നിര്‍മാതാക്കളായി സമാര്‍ട്ട്‌ഫോണ്‍ വിപണന രംഗത്ത് ആദ്യമായി ചുവടു വെക്കുന്ന മലയാളി സാന്നിധ്യത്തെ വരവേല്‍ക്കാന്‍ ദുബൈ നഗരം അക്ഷരാര്‍ത്ഥത്തില്‍ ഒരുങ്ങി കഴിഞ്ഞു. മലയാളികളെ പ്രതിനിധീകരിച്ച് എംഫോണ്‍ എന്ന പേരും, ഇന്ത്യയുടെ ദേശീയ ഫലമായ മാങ്ങയെ പ്രതിനിധീകരിക്കുന്ന കമ്പനിയുടെ ചിഹ്നവും കമ്പനിയെ ഇന്ത്യക്കാരുടെ സ്വന്തം കമ്പനിയാക്കി മാറ്റിയിരുന്നു. പ്രവാസി ഇന്ത്യക്കാരുടെ ആവേശമായി എംഫോണ്‍ ലോഞ്ച് മാറുമെന്നാണ് കരുതുന്നത്.

Mphone

അല്‍മംസാര്‍ പാര്‍ക്ക് ആംഫി തീയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ നിരവധി ബിസിനസ് പ്രമുഖരും, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ ശ്രദ്ധേയ വ്യക്തിത്വങ്ങളും പങ്കെടുക്കും. 50,000 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന വേദിയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി വരുന്നു. വര്‍ണ വിസ്മയം തീര്‍ക്കാന്‍ തയ്യാറായി എല്‍ ഇ ഡി വിളക്കുകള്‍, ദൃശ്യ വിസ്മയം ഒരുക്കാന്‍ പടുകൂറ്റന്‍ എല്‍ സി ഡി ഡിസ്‌പ്ലേ സ്‌ക്രീനുകള്‍, ശബ്ദ സംവിധാനമൊരുക്കി കൂറ്റന്‍ സ്പീക്കറുകള്‍ എന്നിവ നിരന്നു കഴിഞ്ഞു. നൂറിലധികം സാങ്കേതിക പ്രവര്‍ത്തകര്‍ 48 മണിക്കൂറോളം ചിലവഴിച്ചാണ് വേദി തയാറാക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളുടെ ചരിത്രത്തില്‍ ആദ്യമായി ഓപ്പണ്‍ എയര്‍ തിയേറ്ററില്‍ നടക്കുന്ന ലോഞ്ച് ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടാന്‍ ലോകപ്രശസ്ത ബോളിവുഡ് പിന്നണിഗായിക സുനീതി ചൌഹാനും സംഘവും നയിക്കുന്ന മ്യൂസിക് ഷോയും ഉണ്ടാകും.

mPhone-logo

ദുബൈ, ഖത്തര്‍, ഷാര്‍ജ, സൗദി, ഒമാന്‍, കുവൈറ്റ് തുടങ്ങിയ ഗള്‍ഫ് നാടുകളിലും ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും എംഫോണ്‍ സ്മാര്‍ട്ട് ഫോണുകള്‍ ലോഞ്ചിന് ശേഷം ലഭ്യമാവും. ഈ രാജ്യങ്ങളിലെ നൂറിലധികം ഓണ്‍ലൈന്‍ സൈറ്റുകളിലും, ഗ്ലോബല്‍ സൈറ്റുകളായ ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട്, സ്‌നാപ്ഡീല്‍, ജടോപോടോ, സൂക്, കൂടാതെ വന്‍കിട, ചെറുകിട മൊബൈല്‍ വ്യാപാര കേന്ദ്രങ്ങളിലും ഷോപ്പിംഗ് മാളുകളിലും എംഫോണ്‍ ലഭ്യമാവും.

ആപ്പിള്‍ ഫോണുകളുടെ ഇന്ത്യയിലെ വിതരണക്കാരായ റെഡ്ഡിഗ്ടണ്ണിന്റെ നേതൃത്വത്തില്‍ എന്‍ഷൂര്‍ സപോര്‍ട്ട് സര്‍വീസ് ലിമിറ്റഡ്, എം ഫോണിനായി സര്‍വീസ് സെന്ററുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതേ പറ്റിയുള്ള വിവരങ്ങള്‍ കമ്പനിയുടെ സ്വന്തം വെബ്‌സൈറ്റായ www.mphone.in ല്‍ ലഭിക്കും. ഇതോടൊപ്പം തെരഞ്ഞെടുത്ത നഗരങ്ങളില്‍ കമ്പനി തന്നെ എംസര്‍വീസ് കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ ഇലക്ട്രോണിക്‌സ് റീടെയില്‍ ഭീമന്മാരായ മസാക്കി ഗ്രൂപ്പാണ് ഗള്‍ഫ് നാടുകളില്‍ എം ഫോണിന്റെ വിതരണക്കാര്‍. മികച്ച വില്‍പനാന്തര സേവനം നല്‍കുന്നതിനായി രാജ്യത്തെ ഏറ്റവും മികച്ച സര്‍വീസ് സപോര്‍ട്ട് ഗ്രൂപ്പായ ഫാസ്റ്റ് ടെലികോമുമായി എംഫോണ്‍ കൈകോര്‍ത്ത് കഴിഞ്ഞു.

കമ്പനിയുടെ തന്നെ ചൈനയിലെ അത്യാധുനിക നിര്‍മാണ യൂണിറ്റിലാണ് എംഫോണ്‍ ഹാന്‍ഡ്‌സെറ്റുകളുടെ നിര്‍മാണം. കമ്പനിയുടെ റിസേര്‍ച് വിഭാഗം കൊറിയയിലാണ്. ചൈനയിലെ ഫാക്ടറിയില്‍ നിര്‍മിക്കുന്ന ഓരോ എംഫോണ്‍ ഹാന്‍ഡ്‌സെറ്റുകളും നൂറിലധികം സുരക്ഷാ പരിശോധനയ്ക്ക് ശേഷമാണ് വിപണിയിലെത്തുന്നത്. എംഫോണ്‍ 8, എംഫോണ്‍ 7 പ്ലസ്, എംഫോണ്‍ 6, എന്നീ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ വിപണിയില്‍ ലഭ്യമാവുക. പിന്നില്‍ 21 മെഗാപിക്‌സല്‍ പി ഡി എ എഫ് ക്യാമറ പിടിപ്പിച്ചാണ് ഫോണ്‍ 8ന്റെ വരവ്. 28,999 രൂപയാണ് ഫോണിന്റെ വില. ലോഹ നിര്‍മിത ബോഡിയുടെ മുന്നിലെ ഹോം ബട്ടണില്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഘടിപ്പിച്ചിട്ടുണ്ട്.

1920X1080പിക്‌സല്‍ റെസല്യൂഷന്‍ നല്‍കുന്ന 5.5 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലെയോട് കൂടിയ എംഫോണ്‍ 8ന് 4ജിബി റാമും, 2.3 ജിഗാ ഹെട്‌സ് ഡാക്കകോര്‍ പ്രോസസറുമാണ് കരുത്തേകുന്നത്. വയര്‍ലെസ് ചാര്‍ജിംഗ് സാങ്കേതികവിദ്യ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച്, അതിവേഗത്തില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഇന്‍ഡക്ഷന്‍ ബേസ് എന്ന ടെക്‌നോളജി എംഫോണ്‍ 8ല്‍ ഉപയോഗിച്ചിരിക്കുന്നു. ഓഫ്‌ലൈന്‍ വീഡിയോ പ്ലേബാക്ക് നല്‍കുന്ന 2950 എം എ എച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. 30 മിനിറ്റ് കൊണ്ട് 70 ശതമാനം ചാര്‍ജ് സംഭരിക്കാന്‍ കഴിയുന്ന അടിവേഗ ചാര്‍ജ് സംവിധാനവും ഇതില്‍ ഉണ്ട്. എംഫോണ്‍ 8ന് ഒപ്പം വയര്‍ലസ് ചാര്‍ജര്‍ സൗജന്യമായി ലഭിക്കും. കൂടാതെ എല്ലാമോഡലിനും ഒപ്പം ഒ ടി ജി കേബിളും, ബാക്ക് കവര്‍, സ്‌ക്രീന്‍ ഗാര്‍ഡ് എന്നിവയും ഉണ്ടാകും

mPhone-1

സെല്‍ഫി പ്രേമികള്‍ക്കായി എംഫോണ്‍ പുറത്തിറക്കുന്ന മോഡലാണ് എംഫോണ്‍ 7പ്ലസ്. 13 മെഗാപിക്‌സല്‍ ശേഷിയുള്ള മുന്‍ ക്യാമറ 84ഡിഗ്രി ഫീല്‍ഡഡെപ്ത് ഒപ്പിയെടുക്കാന്‍ കഴിവുള്ളതാണ്. മുന്നിലും പിന്നിലും എല്‍ ഇ ഡി ഫഌഷുകളുള്ള എംഫോണ്‍ 7പ്ലസ്സിന്റെ 16 മെഗാപിക്‌സല്‍ പിന്‍ക്യാമറ 2K വീഡിയോ റെക്കോഡിങ് സൗകര്യമുള്ളതാണ്. 1080X1920 പിക്‌സല്‍ റിസൊല്യൂഷനുളള അഞ്ചര ഇഞ്ച് ഡിസ്‌പ്ലേയാണ് എംഫോണ്‍ 7പ്ലസിലുള്ളത്. 1.5 ഗിഗാഹെര്‍ട്‌സ് കരുത്തുള്ള മീഡിയാടേക് MT6750T ഒക്ടാകോര്‍ പ്രൊസസര്‍, 4 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് ശേഷി മൈക്രോ എസ് ഡി കാര്‍ഡ് ഉപയോഗിച്ച് 256ജിബി വരെയുയര്‍ത്താന്‍ സാധിക്കും. ഗോള്‍ഡ് സില്‍വര്‍ ഗ്രേ നിറങ്ങളിലെത്തുന്ന എംഫോണ്‍ 7പ്ലസ് ഇന്ത്യയിലെ വില 24,999 രൂപയാണ്.

ഗോള്‍ഡ്, റോസ് ഗോള്‍ഡ്, വൈറ്റ്, ഗ്രേ എന്നീ നിറങ്ങളില്‍ വിപണിയില്‍ എത്തുന്ന എംഫോണ്‍ 6 ന് ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ഓണ്‍ലൈനില്‍ ലഭിക്കുന്നത്. 3 ജിബി റാം കരുത്തില്‍ 4ജി സാങ്കേതികവിദ്യ ഉള്‍പെടെ അത്യാധുനികമായ നിരവധി സവിശേഷതകളുള്ള എംഫോണ്‍ 6 ല്‍, 32 ജിബി ഡാറ്റ സ്‌റ്റോര്‍ചെയ്യാന്‍ സാധിക്കും. മിഡിയടെക് 6753 ഓക്ടകോര്‍ പ്രൊസസറാണ് എംഫോണ്‍ 6 ന് കരുത്തുപകരുന്നത്. 13മെഗാപിക്‌സല്‍ ക്യാമറക്ക് കൂട്ടായി ഡ്യുയല്‍ ടോണ്‍ എല്‍ ഇ ഡി ഫ്‌ലാഷ്, ദ്രുത പ്രതികരണ ശഷിയുള്ള ഫിംഗര്‍ പ്രിന്റ് സ്‌കാന്‍ എന്നിവയും എംഫോണ്‍ 6ന്റെ പിന്നില്‍ സജ്ജീകരിച്ചിരിക്കുന്നു. ഇന്‍ഫ്രറെഡ്ബഌസ്റ്റര്‍ ഉള്‍പെടുത്തിയെത്തിയിരിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പിന്റെ സഹായത്തോടെ ഒരു യൂണിവേഴ്‌സല്‍ റിമോട്ട് ആയും ഉപയോഗിക്കാന്‍ കഴിയും.

സ്മാര്‍ട്ട്‌ഫോണിന് പുറമേ സ്മാര്‍ട്ട് വാച്ച്, പവര്‍ബാങ്ക്, ബ്ലുടൂത്ത് ഹെഡ്‌സെറ്റ്, വയര്‍ലെസ് ചാര്‍ജര്‍, ടാബ്ലറ്റ് തുടങ്ങിവയും കമ്പനി പുറത്തിറക്കുന്നുണ്ട്. പൂര്‍ണമായി 24 ക്യാരറ്റ് സ്വര്‍ണപ്ലേറ്റിംഗോട് കൂടിയ പവര്‍ബാങ്കുകള്‍, ഗോള്‍ഡ് ഫീച്ചര്‍ ഫോണുകള്‍ എന്നിവ വൈകാതെ തന്നെ വിപണിയില്‍ ലഭ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button