കൊച്ചി•കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി അപമാനിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയ്ക്കൊപ്പം ഒളിവില്‍ പോയ വിജേഷ് ആര്‍.എസ്.എസുകാരനാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യം മറച്ചുവക്കാനാണ് ബി.ജെ.പി മറ്റ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും കൊച്ചിയില്‍ ഇടതുസംഘടനകള്‍ സംഘടിപ്പിച്ച ജനകീയ സദസ് ഉദ്ഘാടനം ചെയ്ത് കൊണ്ട് കോടിയേരി പറഞ്ഞു.
കേസ് രാഷ്ട്രീയമായി ഉപയോഗിക്കരുത്. പ്രതികളെ വേഗം തിരിച്ചറിയാനായത് പൊലീസിന്റെ വിജയമാണ്. നടിയെ ആക്രമിച്ചവരെയും അതിന് ക്വട്ടേഷന്‍ കൊടുത്തവരെയും എത്രയും വേഗം പിടികൂടും. പകലും രാത്രിയും സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് സ്വതന്ത്രരായി സഞ്ചരിക്കാനുള്ള സാഹചര്യം ഉണ്ടാവണം. നടിക്കെതിരെ ഉണ്ടായ ആക്രമണത്തിന് സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിജ്ഞ എടുക്കണമെന്നും കോടിയേരി പറഞ്ഞു.
Post Your Comments