KeralaNews

ജിഷ്ണുവിന്റെ മരണം സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു

തിരുവനന്തപുരം: തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് മരിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു. പ്രമുഖ അഭിഭാഷകനായ സി.പി. ഉദയഭാനുവായിരിക്കും കേസിലെ പ്രോസിക്യൂട്ടര്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദയഭാനുവിന്റെ നിയമനകാര്യം ഫേയ്‌സ് ബുക്കിലൂടെ അറിയിച്ചത്. നിരവധി കേസുകളില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട് ഉദയഭാനു.

സ്വാശ്രയ മാനേജ്‌മെന്റ് കോളജുകളിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഒരു സമിതിയെ നിയോഗിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. ജസ്റ്റീസ് കെ.കെ.ദിനേശന്‍, പ്രഫ.കെ.കെ.എന്‍ കുറുപ്പ്, പ്രഫ. ആര്‍.വി.ജി. മേനോന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. സ്വാശ്രയ കോളേജുകളിലെ അധ്യാപക, രക്ഷകര്‍തൃ സംഘടനകള്‍, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍, അധ്യാപക – അനധ്യാപക സംഘടനാ പ്രതിനിധികള്‍, മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി പ്രശ്‌നപരിഹാരത്തിനുള്ള നിര്‍ദേശങ്ങള്‍ സമിതി സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Post Your Comments


Back to top button