India

മൊബൈല്‍ മോഷണം: നിരപരാധിത്വം തെളിയിക്കാന്‍ കുട്ടികളോട് ചെയ്ത ക്രൂരത കേട്ടാല്‍ ഞെട്ടും

ഭോപ്പാല്‍: മൊബൈല്‍ മോഷണം ആരോപിച്ച് കുട്ടികളോട് യുവാവ് ചെയ്ത ക്രൂരത കേട്ടാല്‍ ആര്‍ക്കും സഹിക്കാനാവില്ല. കുട്ടികളുടെ നിരപരാധിത്വം തെളിയിക്കാന്‍ അവരുടെ കൈകല്‍ തിളപ്പിച്ച എണ്ണയില്‍ മുക്കുകയായിരുന്നു. അയല്‍വാസിയാണ് ഇങ്ങനെയൊരു ക്രൂരത കാണിച്ചത്.

കൈ പൊള്ളി ഗുരുതരമായി പരുക്കേറ്റ മൂന്ന് കൂട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മധ്യപ്രദേശിലെ നര്‍സിങ്പാട ഗ്രാമത്തിലാണ് സംഭവം. എട്ട് വയസ്സിനും 15 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളോടാണ് ഈ ക്രൂരത കാണിച്ചത്. ചാഗന്‍ ലാല്‍ വാര്യ എന്നയാള്‍ മകന്റെ മൊബൈല്‍ അയല്‍വാസിയുടെ മക്കള്‍ മോഷ്ടിച്ചുവെന്ന് ആരോപിക്കുകയായിരുന്നു.

അയാളുടെ 13 വയസ്സ് പ്രായമുള്ള കുട്ടിയുടെതായിരുന്നു മൊബൈല്‍. നിരപരാധികള്‍ ആണെങ്കില്‍ കൈകള്‍ പൊള്ളില്ലെന്ന അന്ധവിശ്വാസത്തില്‍ ആയിരുന്നു വാര്യയുടെ പ്രവൃത്തി. മൊബൈല്‍ മോഷണം പോയതിന് ആദ്യം വാര്യ സ്വന്തം മകനെ തല്ലിയിരുന്നു. സംഭവത്തില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button