കൊച്ചി: പ്രമുഖ നായികനടയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തില്‍ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ഒത്താശ ചെയ്ത സംവിധായകന്‍ കൂടിയായ യുവനടന്‍ പൊലീസ് നിരീക്ഷണത്തില്‍. ഇദ്ദേഹത്തിന്റെ കൊച്ചിയിലെ ഫ്‌ളാറ്റില്‍നിന്നും കേസില്‍ പ്രതിയെന്നു സംശയിക്കുന്ന ആളെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. യുവനടന്റെ ഫ്‌ളാറ്റില്‍ പ്രതി ഒളിച്ചുതാമസിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നു പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തുവരുന്നു. കസ്റ്റഡിയിലെടുത്ത യുവാവിനു കേസുമായി ബന്ധമുണ്ടെങ്കില്‍ ഈ യുവനടനും പ്രതിയാകുമെന്നു പൊലീസ് വ്യക്തമാക്കി. അതിനിടെ മറ്റൊരു സൂപ്പര്‍താരത്തിന്റെ മൊഴി ഇന്നലെ പൊലീസ് രേഖപ്പെടുത്തി. തനിക്ക് സുനിയുമായും അറസ്റ്റിലായ മാര്‍ട്ടിനുമായും ബന്ധമില്ലെന്നാണ് താരം നല്‍കിയ മൊഴി.
Post Your Comments