തിരുവനന്തപുരം: കോഴിക്കോട് കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് പോലെ ഇത്ര വൈകാരികമായ അടുപ്പം മറ്റേതൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനോടും മലയാളിക്ക് തോന്നിയിട്ടില്ല. ദീര്‍ഘകാലം കോഴിക്കോട് ജില്ലാ കലക്ടറായിരുന്ന പ്രശാന്ത് നായര്‍ തുടങ്ങിവെച്ച കലക്ടര്‍ കോഴിക്കോട് എന്ന ഫേസ്ബുക്ക് പേജിലൂടെ സാധാരണക്കാരായ നിരവധി പേര്‍ അദ്ദേഹവുമായി സംവദിച്ചു. കഴിയുന്നത്ര പേരോടെല്ലാം അദ്ദേഹം ഫേസ്ബുക്കിലൂടെ മറുപടിയും നല്‍കി. ഒരു ജില്ലാ കലക്ടര്‍ ഇത്രയേറെ ജനകീയനാകുന്നത് ഇതിനുമുമ്പ് കേരളം കണ്ടിട്ടില്ല. ഒടുവില്‍ കഴിഞ്ഞ ആഴ്ച പ്രശാന്തിനെ പദവിയില്‍നിന്നും മാറ്റാന്‍ തീരുമാനിച്ചതോടെ അതിവൈകാരികമായാണ് പൊതുജനങ്ങള്‍ കലക്ടറുടെ ഔദ്യോഗിക പേജില്‍ പ്രതികരിച്ചത്. കോഴിക്കോട് കലക്ടര്‍ ആ ജില്ലയിലും മറ്റുജില്ലകളില്‍ ഉള്ളവര്‍ക്കുമെല്ലാം ഒരു വികാരമായിരുന്നു. അതുകൊണ്ടുതന്നെ പ്രശാന്തിനു പകരം ചുമതലയേല്‍ക്കുന്ന യു.വി ജോസിനു ആ പദവി വെല്ലുവിളി ഉയര്‍ത്തുമെന്ന് ഉറപ്പായിരുന്നു. ഈ സാഹചര്യത്തിലാണ് യു.വി ജോസ് കലക്ടറുടെ ഓദ്യോഗിക ഫേസ്ബുക്ക് പേജില്‍ തന്റെ ആദ്യപ്രതികരണവുമായി എത്തിയിരിക്കുന്നത്. സ്വന്തം കലക്ടര്‍ ബ്രോയെ മാറ്റി പകരം വില്ലന്‍ റോളില്‍ വന്നയാളെപ്പോലെയാണ് തന്നെ എല്ലാവരും കാണുന്നത് എന്നോര്‍ത്ത് അല്‍പം വിഷമം തോന്നി എന്ന ആമുഖത്തോടെയാണ് ജോസിന്റെ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. കലക്ടര്‍ ബ്രോ എന്ന വിശേഷണം പ്രശാന്തിന് മാത്രം അവകാശപ്പെട്ടതാണെന്നും തന്നെ ജോസേട്ടാ എന്നു വിളിച്ചോളൂ എന്നും വ്യക്തമാക്കുന്നു. താന്‍ എന്നും കോഴിക്കോട്ടെ സാധാരണക്കാരുടെ ഒപ്പമുണ്ടാകുമെന്നും നിങ്ങളുടെയൊക്കെ ചങ്കും കൊണ്ടേ ഞാന്‍ പോകൂ എന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
കോഴിക്കോട് ജില്ലാകലക്ടര്‍ യു.വി ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
Post Your Comments